കട്ടപ്പന കൃഷി ഭവന്റെ നേത്യത്വത്തിൽ ഓണസമൃദ്ധി കർഷക ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു

കട്ടപ്പന കൃഷി ഭവന്റെ നേത്യത്വത്തിൽ ഓണസമൃദ്ധി കർഷക ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. പൊതു വിപണിയേക്കാൾ 30% വിലക്കുറവിലാണ് പച്ചക്കറികൾ വിൽക്കുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ഓണസമൃദ്ധി കർഷക ഓണച്ചന്ത” ഗുരു മന്ദിരത്തിന് സമീപം കട്ടപ്പന കൃഷിഭവൻ അങ്കണത്തിൽ പ്രവർത്തനം ആരംഭിച്ചു. പൊതു ചില്ലറ വിപണി വിലയേക്കാൾ 30% വരെ വിലക്കുറവിൽ ഗുണമേന്മയുള്ള പച്ചക്കറികൾ സ്വന്തമാക്കാം,
കർഷകരിൽ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എന്നതാണ് വിപണിയുടെ പ്രത്യകത.
കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കാൾ ആദ്യവിൽപ്പനയും കൗൺസിലർ ബേബി കുര്യൻ വിൽപ്പന സ്വീകരണവും ഏറ്റുവാങ്ങി. കൃഷി ഓഫീസർ ആഗ്നസ് ജോസ് ,കാർഷിക വികസന സമിതി അംഗങ്ങൾ, ക്ലസ്റ്റർ-വിപണി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു. 25 വരെയാണ് വിപണി പ്രവർത്തിക്കുന്നത്.









































































































































