Idukki വാര്‍ത്തകള്‍
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യമില്ല, എ അജികുമാറിന് ജാമ്യം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യമില്ല. കേസിലെ മറ്റൊരു പ്രതിയായ എ അജികുമാറിന് ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അജികുമാറിന് കോടതി ജാമ്യം നല്‍കിയത്. അജികുമാറിന്റെ ഇരു കിഡ്നികൾക്കും പ്രശ്നമുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് കോടതി പരിഗണിക്കുകയായിരുന്നു. ചികിത്സയ്ക്ക് വേണ്ടി ആയതിനാൽ അജികുമാറിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും എതിർത്തില്ല.









































































































































