കട്ടപ്പന നഗരത്തിൽ ഭക്ഷണമില്ലാതെ ഇനി ആരും പട്ടിണി കിടക്കില്ലെന്നു ഫാ. ഡേവിസ് ചിറമേൽ
കട്ടപ്പന.കട്ടപ്പന നഗരത്തിൽ ഇനി ആരും ഭക്ഷണമില്ലാതെ പട്ടിണി കിടക്കാതിരിക്കാനാണ് വൈ. എം. സി. എ യുടെ ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷണ അലമാരി സ്‌ഥാപിച്ചതെന്ന് ഫാ. ഡേവിഡ് ചിറമേൽ പറഞ്ഞു.
കട്ടപ്പന വൈ. എം. സി. എ യും ചിറമേൽ ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന ഫുഡ് ഷെൽഫ് പദ്ധതിയുടെ ഉദ്ഘാടനം നിവാഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം നിറവിൽ സ്‌ഥലങ്ങളിൽ സൗജന്യ ഭക്ഷണ അലമാരി സ്‌ഥാപിച്ചു കഴിഞ്ഞു. ഇവിടെങ്ങളിൽ എല്ലാം പദ്ധതി വലിയ വിജയമായി നൂറു കണക്കിന് ആളുകൾക്ക് ഭക്ഷണം സൗജന്യമായി നൽകാൻ ഇത് വഴി സാധിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ ഇന്നലെ മുരിക്കശ്ശേരിയിലും,നെടുംകണ്ടത്തും, കട്ടപ്പനയിലും സൗജന്യ ഭക്ഷണഅലമാരി സ്‌ഥാപിച്ചു.ഇത് വിശക്കുന്ന നൂറുകണക്കിന് പേരുടെ വിശപ്പ് മാറ്റാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ വൈ എം സി എ പ്രസിഡന്റ് അഡ്വ. ജയ്ജു ഡി അറക്കൽ അധ്യക്ഷത വഹിച്ചു. നഗര സഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, ഫാ. പി. ജെ. ബിനോയി, ജോർജ് ജേക്കബ്, യൂ. സി.തോമസ്, വര്ഗീസ് വെട്ടിയാങ്കൽ, സിറിൽ മാത്യു, രാജൻ തോമസ്, ഷിബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
കട്ടപ്പന മാർക്കറ്റ് — കുന്തളംപാറ റോഡരികിൽ റോയൽ ഫുട് വെയേഴ്സിനു മുന്നിലാണ് സൗജന്യ ഭക്ഷണ അലമാരി സ്ഥാപിച്ചിരിക്കുന്നത്. ഭക്ഷണ അലമാരയിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഭക്ഷണപ്പൊതികൾ വിശക്കുന്ന വയറുകൾക്ക് സൗജന്യമായി ലഭ്യമാവും . താത്പര്യമുള്ള സുമനസ്സുകൾക്ക് ഭക്ഷണ അലമാരയിൽ ഭക്ഷണപ്പൊതികൾ കൊണ്ടുവന്നുവയ്ക്കാക്കാവുന്നതുമാണ് . കുന്തളംപാറ റോഡിലെ ഓട്ടോ തൊഴിലാളികളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.