‘കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം അറിയിക്കണം’; തമിഴ്നാട് ദിണ്ടിഗലിൽ വിചിത്ര ഉത്തരവ്, തഹസിൽദാരെ സസ്പെൻഡ് ചെയ്തു

കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം അറിയിക്കണം, തമിഴ്നാട് ദിണ്ടിഗലിൽ വിചിത്ര ഉത്തരവ്. തഹസിൽദാർ എൻ അയ്യസാമിയുടെതാണ് ഉത്തരവ്. തഹസിൽദാരെ സസ്പെൻഡ് ചെയ്തു. ചെന്നൈയിലെത്തി വിശദീകരണം നല്കാനും നിർദേശം നൽകി.
സിപിഐഎം, സിപിഐ അംഗങ്ങളുടെ എണ്ണം അറിയിക്കാൻ നിർദ്ദേശം. വില്ലേജ് അസിസ്റ്റ്ന്റുമാർക്കും റവന്യൂ ഇൻസ്‌പെക്ടർമാർക്കുമാണ് നിർദേശം നൽകിയത്. കണക്കു തരാത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്നും ഭീഷണി.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഐ(എം)) എന്നി പാർട്ടികളുടെ അംഗങ്ങളെയും നേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പ്രാദേശിക ജീവനക്കാരോട് പറഞ്ഞതായി ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് ഡിണ്ടിഗൽ ജില്ലയിലെ ഗുസിലിയാംപാറൈയിലെ തഹസിൽദാർ എം. അയ്യാസാമിയെ സസ്‌പെൻഡ് ചെയ്‌തത്.
വൈകുന്നേരത്തിനുള്ളിൽ വിശദാംശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും അല്ലാത്തപക്ഷം വില്ലേജ് അസിസ്റ്റന്റുമാർക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.









































































































































