പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കട്ടപ്പന ഡി.വൈ.എസ്.പി റെജി.എം. കുന്നിപ്പറമ്പൻ ഏറ്റുവാങ്ങി.

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കട്ടപ്പന ഡി.വൈ.എസ്.പി റെജി.എം. കുന്നിപ്പറമ്പൻ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മുഖ്യമന്ത്രിയാണ് മെഡലുകൾ സമ്മാനിച്ചത്. കോട്ടയം കറുകച്ചാൽ സ്വദേശിയായ റെജി. എം. കുന്നിപ്പറമ്പൻ 2003 ൽ സബ്ഇൻസ്പെക്ടറായി കേരള പോലീസിൽ ചേർന്നു. തുടർന്ന് സേനയിലെ വിവിധ വിഭാഗങ്ങളിൽ പ്രവൃത്തിയെടുത്തു. CBI യിൽ പോലീസ് ഇൻസ്പെക്ടറായി ഡപ്യൂട്ടേഷനിൽ ജോലി ചെയ്തിട്ടുണ്ട്. ഗുഡ് സർവീസ് എൻട്രികളും പ്രശംസാപത്രങ്ങളുമടക്കം 130 ഓളം റിവാർഡുകൾ നേടിയിട്ടുണ്ട്.









































































































































