Idukki വാര്‍ത്തകള്‍
സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നരിയംപാറ സ്നേഹതീരം റെസിഡൻസ് അസോസിയേഷനിൽ ദേശീയപതാക ഉയർത്തി.
സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജെ.ജയകുമാർ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.
തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ കുടുംബാംഗങ്ങളും പങ്കെടുത്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ട് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.









































































































































