നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
നാളെ(04-11-2021) അർദ്ധരാത്രി മുതൽ KSRTC പണിമുടക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നാളെ അർദ്ധരാത്രി മുതൽ 48 മണിക്കൂർ പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. കെ എസ് ആർ ടി സി ബസ് തൊഴിലാളി യൂണിയൻ, ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെതുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ സംഘടനകൾ തീരുമാനിച്ചത്. വേണ്ടി വന്നാൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നത് ആലോചനയിലുണ്ടെന്നും സംഘടനകൾ വ്യക്തമാക്കി. ടി.ഡി.എഫ്, ബി.എം.എസ്, കെ.എസ്.ആർ.ടി.എ എന്നി മൂന്ന് സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.