San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

എക്സലന്റ് എഡ്യൂക്കേഷണൽ ലീഡർഷിപ്പ് അവാർഡ് ഡോ ആന്റണി ജോസഫ് കല്ലമ്പള്ളിക്ക്



എക്സലന്റ് എഡ്യൂക്കേഷണൽ ലീഡർഷിപ്പ് അവാർഡ്  പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ഡോ ആന്റണി ജോസഫ് കല്ലമ്പള്ളിക്ക്. ഡൽഹി ആസ്ഥാനമായ പ്രവർത്തിക്കുന്ന റിഫാസിമെന്റോ ഗ്ലോബൽ ഫൗണ്ടേഷനാണ് അവാർഡ് നൽകുന്നത്. 15001  രൂപയും പ്രശസ്തി പത്രവും  അടങ്ങുന്ന അവാർഡ് ഈ മാസം 25  നു ബാംഗ്ലൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ചു നൽകും. കഴിഞ്ഞ 36  വർഷമായി അധ്യാപന രംഗത്ത് വ്യത്യസ്ത സമീപനങ്ങൾ അനുവർത്തിച്ചു വരുന്നതും 4  വർഷമായി പ്രിൻസിപ്പൽ എന്ന നിലയിൽ ആധുനിക തൊഴിലധിഷ്ഠിത കോഴ്സുകൾ അവതരിപ്പിച്ചതും, വിവിധ നോളജ് പാർട്ണേർസിന്റെ സഹകരണത്തോടെ  ഗ്രാമ പ്രദേശത്തു വർഷങ്ങൾക്കു മുൻപേ ഇന്റഗ്രേറ്റഡ്  കോഴ്സുകൾ ആരംഭിച്ചതും, ഡിഗ്രി വിദ്യാർത്ഥികൾക്കുപോലും മികച്ച ഇന്റേൺഷിപ്പുകൾ വളരെ മുൻപേ ലഭ്യമാക്കിയതും, അധ്യാപക  വിദ്യാർത്ഥി രക്ഷാകർതൃ ബന്ധം ഊഷമളമായി വളർത്തി എടുക്കുന്നതിനു വേണ്ടി പേരന്റ്സ് റിലേഷൻഷിപ്പ് മാനേജ്‌മന്റ് പോലെ പുതുമകൾ അവതരിപ്പിച്ചതും  ആണ് ഈ അവാർഡിന് ആധാരമായത്.  കൂടാതെ കോളേജിനെ തുടർച്ചയായ റാങ്ക് നേട്ടങ്ങളിലേയ്ക് നയിക്കുന്നതും പരിഗണിച്ചാണ് അവാർഡ് കമ്മിറ്റി അവാർഡിന് ഡോ. ആന്റണി ജോസഫിനെ തിരഞ്ഞെടുത്തത്. കോളമിസ്റ്റും, പതിനഞ്ചിലേറെ  പുസ്തകങ്ങളുടെ രചയിതാവും, റിസേർച്‌ ഗൈഡും,മോട്ടിവേഷണൽ സ്പീക്കറും, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മന്റ് കൺസൾട്ടന്റും,  കരിയർ ഗൈഡൻസ് വിദഗ്ദ്ധനുമാണ്  ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി .ഇതിനോടകം പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 7  വ്യത്യസ്ത അവാർഡുകൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!