Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഇനി മുതല്‍ ഒരു ഡോസ്​ വാക്​സിനെടുത്തവര്‍ക്ക്​ സിനിമ തിയറ്ററില്‍ പ്രവേശിക്കാം.
നേരത്തെ വാക്​സിന്‍റെ രണ്ട്​ ഡോസുകളും എടുത്തവര്‍ക്ക്​ മാത്രമാണ്​ തിയറ്ററില്‍ പ്രവേശനം അനുവദിച്ചത്​. വിവാഹത്തില്‍ പ​ങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിലും ഇളവ്​ അനുവദിച്ചിട്ടുണ്ട്​.


വിവാഹങ്ങളില്‍ 200 പേര്‍ക്ക്​ വരെ പ​ങ്കെടുക്കാമെന്നും കോവിഡ്​ അവലോകന യോഗത്തില്‍ തീരുമാനമായി. തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹങ്ങളിലാണ്​ 200 പേര്‍ക്ക്​ പ​െങ്കടുക്കാന്‍ കഴിയുക. അടച്ചിട്ട സ്ഥലങ്ങളിലെ വിവാഹങ്ങളില്‍ പരമാവധി 100 പേര്‍ക്കും ​പ​ങ്കെടുക്കാം.
സംസ്ഥാനത്തെ കോവിഡ്​ നിയന്ത്രണങ്ങളില്‍ ഇളവ്​ അനുവദിക്കണമെന്ന്​ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!