Idukki വാര്‍ത്തകള്‍
കാഞ്ഞാർ- വാഗമണ്‍ റോഡില്‍ കൂവപ്പള്ളിക്ക് സമീപം വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് അപകടം

കാഞ്ഞാർ- വാഗമണ്‍ റോഡില്‍ കൂവപ്പള്ളിക്ക് സമീപം വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് അപകടം. കട്ടക്കല്‍ വളവില്‍ താമസിക്കുന്ന ഷാജു മാമ്പഴശ്ശേരിയുടെ വീടിന്റെ മുൻഭാഗത്തെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. സംഭവമറിഞ്ഞതിനെതുടർന്ന് നാട്ടുകാരും മൂലമറ്റം ഫയർഫോഴ്സും ചേർന്ന് മണ്ണിടിച്ചില്‍ ആവർത്തിക്കാതിരിക്കാൻ പടുത വിരിച്ച് ഇടിഞ്ഞ ഭാഗത്ത് കൂടുതല്‍ സംരക്ഷണമൊരുക്കി. ഈ സമയം വീട്ടില്‍ ഷാജുവും രണ്ട് ആണ്‍മക്കളുമാണ് ഉണ്ടായിരുന്നത്. തുടർന്ന് വീട്ടുപകരണങ്ങളും മറ്റു അവശ്യവസ്തുക്കളും അയല്‍വാസിയുടെ വീട്ടിലേക്ക് മാറ്റി.









































































































































