കട്ടപ്പനപുളിയന്മലയ്ക്ക് സമീപം എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

ഹിൽടോപ്പിന് സമീപത്ത് വച്ചാണ് വണ്ടൻമേട് സ്വദേശി പ്രസൂൺ പിടിയിലായത്. ഇയാളിൽ നിന്ന് 1.70 ഗ്രാം MDMA യും 8.12 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കട്ടപ്പന പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നും വണ്ടൻമേട്ടിലേക്ക് വരുന്ന വഴിയാണ് ഇയാൾ പിടിയിലായത്. കട്ടപ്പന പോലീസും ജില്ല ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇന്ന് വൈകിട്ട് 04 30 മണിയോടെ പാറക്കടവ് ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരുന്ന യുവാവ് മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന ആള് ആയിരുന്നു. മുൻപ് വണ്ടൻമേട്, രാജാക്കണ്ടം ഭാഗത്ത് താമസിച്ചിരുന്ന ഇയാൾ കഴിഞ്ഞ മൂന്നു വർഷമായി എറണാകുളം വടുതല ഭാഗത്താണ് താമസം. Dysp V T ഷാജൻ നിർദേശപ്രകാരം SHO ഷാജു AN, Si മാരായ എബി ജോർജ്, ബേബി ബിജു, അനൂപ്, GSI Sajikumar, Scpo കാമരാജ്, മനോജ്,CPO റാൽസ്, Dansaf അംഗങ്ങളായ Scpo അനൂപ്, ടോം, ജോസഫ്, മനു, ടിജോ,വിജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.









































































































































