കട്ടപ്പന ബി ആർ സി യിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി

കട്ടപ്പന ബി ആർ സി യിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി.
ബി ആർ സി ക്ക് മുന്നിൽ കെ പി എസ് ടി എ കട്ടപ്പന സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തു വർഷമായി നടന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭിന്നശേഷി വിദ്യാർത്ഥികളുടെയും എസ്.ഇ. എസ്. ടി കുട്ടികളുടെയും ആനുകൂല്യങ്ങൾ തട്ടിയെടുത്ത് മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രവർത്തിയാണെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
പത്തു വർഷമായി കേരളത്തിലെ ബി.ആർ സി കളിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന സർക്കാരിനെ സമീപിക്കുമെന്നും അദേഹം പറഞ്ഞു. സബ് ജില്ലാ പ്രസിഡന്റ് റെജി ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ജോർജ് ജേക്കബ്, ജില്ലാ സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ നേതാക്കളായ ജോസ് കെ സെബാസ്റ്റ്യൻ, അനീഷ് ആനന്ദ്, മനോജ്കുമാർ സി.കെ, ജിഷ് ജോൺ, മെർവിൻ, എന്നിവർ പ്രസംഗിച്ചു







































































































































