എക്സ്പീരിയൻഷ്യൽ ലേണിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ എ.ഐ.സി.റ്റി.ഇ, യു.ജി.സി റൂറൽ എംപവർമെന്റിന്റെ ഭാഗമായി ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി തുടർച്ചയായ ദിവസങ്ങളിലായി വിവിധ സ്‌കൂൾ വിദ്യാർത്ഥികൾ കോളേജില്‍ വിവിധ ഡിപ്പാർട്ടുമെന്റുകൾ സന്ദർശിച്ചു. എക്സ്പീരിയൻഷ്യൽ ലേണിംഗിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രവൃത്തി പരിചയ പ്രോഗ്രാമിൽ മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ 100 വിദ്യാർത്ഥികളും, 3 അധ്യാപകരും പങ്കെടുത്തു. കരിയർ ഗൈഡൻസ് ക്ലാസുകളോടുകൂടി ആരംഭിക്കുന്ന പ്രോഗ്രാമിൽ റോബോട്ടിക് ലാബിന്റെ പ്രവര്‍ത്തനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ്, ഫാഷൻ ഡിസൈനിംഗ് ലാബ്, റാമ്പ് വോക്, ഹോട്ടൽ മാനേജ്മെന്റിന്റെ ഭഷ്യവിഭവങ്ങളുടെ നിർമ്മാണം, ഏവിയേഷൻ ലാബ് പരിചയപ്പെടൽ, എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ഉദ്ഘാടാനം ചെയ്തു. വൈസ് പ്രിൻസിപ്പൽമാരായ രതീഷ് പി ആർ, ബോബി കെ മാത്യു, സുപർണ്ണ രാജു, റ്റിജോമോൻ ജേക്കബ് ,ജിനു തോമസ്, കിഷോർ ബേബി, അഞ്ജലി ആർ നായർ തുടങ്ങിയവർ നേതൃത്വം നൽകി എ ഐ സി റ്റി ഇ, യു ജി സി അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിൽ ഡി.ഡി.യു.ജെ.കെ.വൈ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.







































































































































