എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി എന്‍ജിനീയറിംഗ് കോളേജിന്റെ രണ്ടാം വര്‍ഷ ആണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ ജില്ലാ കളക്ടര്‍ ഡോ.ദിനേശന് ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് വിട്ടു നല്കിയ രണ്ട് കെട്ടിടത്തിലായാണ് പുതുതായി ഹോസ്റ്റലുകള്‍ ആരംഭിച്ചത്. ഉപയോഗിക്കാതിരുന്ന കെട്ടിടങ്ങള്‍ ഇടുക്കി ജില്ലാ കളക്ടറുടെ പ്രത്യേക താല്പര്യപ്രകാരമാണ് എഞ്ചിനീയറിംഗ് കോളേജിന് വിട്ടുനല്‍കിയത്. കോളേജിലെ പിടിഎ മുന്‍കൈയെടുത്ത് ഏകദേശം 5 ലക്ഷം രൂപ ചെലവാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പൈനാവ് വനിതാ പോലീസ് സ്റ്റേഷനു സമീപമുള്ള രണ്ട് ക്വാര്‍ട്ടേഴ്സുകളിലാണ് ഹോസ്റ്റലുകള്‍ ആരംഭിച്ചത്. 50 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ താമസ സൗകര്യം ലഭിക്കും.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബൈജു ശശിധരന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പിടിഎ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ എസ്, പിടിഎ ജോയിന്റ് സെക്രട്ടറി സിദ്ധാര്ത്ഥന് എം.ആര്, കോളേജ് ഹോസ്റ്റല്‍ വാര്ഡന് പ്രൊഫ. ഉമേഷ് എ.സി., വിവിധ വകുപ്പ് മേധാവികളായ ഡോ. രഘുനാഥന് രാജേഷ്, ഡോ. ഡോളി മേരി, ഡോ. മധു കെ. പി., ഡോ. വിജയന് കെ എസ് . ഡോ. ശ്രീനി കെ ജി, ഡീന്മാരായ ഡോ. സന്തോഷ് കുമാര്‍, ഡോ. പ്രമോദ് വി. കെ., ഡോ. ഷെരീഫ് ആര്. എം., ഡോ. മഞ്ജു മാനുവല്‍, ഡോ.രാജീവ് രാജന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ഫിലുമോന്‍ ജോസഫ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ സത്യനാഥ് വി, വനിതാ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹോസ്റ്റല്‍ വാര്ഡന് പ്രൊഫ. ഉമേഷ് എ. സി.യെ കളക്ടര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കോളേജിന്റെ ഉപഹാരം ജില്ലാ കളക്ടര്‍ക്ക് പ്രിന്‍സിപ്പാളും പിടിഎ വൈസ് പ്രസിഡന്റും ചേര്‍ന്ന് സമര്‍പ്പിച്ചു. കോളേജിലെ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ചടങ്ങില്‍ പങ്കെടുത്തു.






































































































































