ഇന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തിയില്ല; പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം. ലോക്സഭ ചേര്‍ന്ന് ഒരുമിനിറ്റിനക്കം പിരിഞ്ഞു. രാജ്യസഭയില്‍ രണ്ട് മണിക്ക് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ചര്‍ച്ച ആരംഭിക്കാനാണ് കേന്ദ്ര നീക്കം.
പാര്‍ലമെന്റ് ഇന്ന് ചേരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഭയില്‍ ഇല്ല. ഉത്തരം പറയേണ്ടവര്‍ എവിടെയെന്ന് ചോദിച്ച് കോണ്‍ഗ്രസ് ബഹളം വച്ചു. പ്രതിഷേധത്തിനിടെ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും സമര്ക്കാര്ക്കെത്തിരെയുണ്ടായ ആക്രമണവും പ്രതിപക്ഷം ഉയര്‍ത്തിയത്. ഇതോടെ ലോക്സഭ രണ്ടുമണിവരെ നിര്‍ത്തിവച്ചു.
അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് രാജ്യസഭയിലും വന്‍ ബഹളമാണ്. അതിനിടെ പ്രതിപക്ഷ നടപടികളെ അപലപിച്ച് ജെ പി നദ്ദ സംസാരിച്ചു. സര്‍ക്കാര്‍ എല്ലാ വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതാണ്. എന്നാല്‍ പ്രതിപക്ഷം അനുവദിക്കുന്നില്ല. മനഃപൂര്‍വം പ്രശ്നമുണ്ടാകുന്നു. പ്രതിപക്ഷത്തിന്റെ പക്കല്‍ ഒരു വിഷയമല്ല. അവര്‍ ഗോള്‍ പോസ്റ്റ് മാറ്റിക്കൊണ്ടിരിക്കുന്നു. സഭ തടസപ്പെടുത്തുന്നു – നദ്ദ പറഞ്ഞു.
ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയ പൊതുപരീക്ഷ നിയമ ഭേദഗതി ബില്‍ രണ്ട് മണിയോടെ രാജ്യസഭയില്‍ എത്തും. പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് മകര്‍ കവാടത്തിലും കേന്ദ്രത്തിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം കാഴ്ച വെച്ചിരുന്നു. ഡല്‍ഹിയിലെ സമരക്കാര്‍ക്കെതിരെ ആക്രമണത്തിന് ഉത്തരവിട്ടത് ആരാണെന്ന് ചോദ്യവുമായി ബാനറുകള്‍ ഉയര്‍ന്നു.






































































































































