Idukki വാര്‍ത്തകള്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ

കരുണാപുരം, കൂട്ടാർ, ചക്കുകുളം പടി ഭാഗത്ത് ആടിമാക്കൽ വീട്ടിൽ ആരോമൽ (23) നെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് ബിൽകുൽ ജി ആർ ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വർഷത്തെ കഠിനതടവിനും 50,000 രൂപ പിഴയും ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ കഠിന തടവും കൂടി അനുഭവിക്കണം. 2023 ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ സുഹൃത്തായ പ്രതി അതിജീവിതയെ വിവാഹം കഴിച്ചുകൊള്ളാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു എന്നതാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സുസ്മിത ജോൺ ഹാജരായി. നെടുങ്കണ്ടം പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ജെർലിൻ വി സ്കറിയ ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.







































































































































