‘ഇഡിയറ്റ്’ പരാമർശത്തിൽ പാര്‍ലമെന്റിൽ ബഹളം; താൻ ആരേയും വിഡ്ഢി എന്ന് വിളിച്ചില്ലെന്ന് രാഹുൽ ഗാന്ധി

ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ലോക്സഭ. ജന്തര്‍ മന്തററിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രശംസിച്ചു. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണെന്നും, കേവലം ദേഷ്യമോ അക്രമമോ വിദ്വേഷമോ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അവരുടെ പ്രതിഷേധങ്ങള്‍ തനിക്ക് ആവേശവും ആത്മവിശ്വാസവും നല്‍കുന്നതാണ്. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ യുവതയുടെ പ്രകടനത്തെ ബഹുമാനിക്കണം. സമരങ്ങളെക്കുറിച്ച് തങ്ങളുടെ മക്കളോട് സംസാരിച്ചാല്‍, പ്രതിഷേധിക്കുന്ന യുവാക്കളോട് അവര്‍ക്ക് സഹാനുഭൂതിയുണ്ടെന്ന് ബിജെപി നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വിഡ്ഢികള്‍ യുവജനതയെ കേള്‍ക്കുന്നില്ലെന്ന രാഹുലിന്റെ പരാമര്‍ശത്തില്‍ ഭരണപക്ഷം ശക്തമായി പ്രതിഷേധിച്ചു. വിഡ്ഢികള്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്ന വിദ്യാര്‍ത്ഥിയുടെ അഭിപ്രായത്തെ രാഹുല്‍ സഭയില്‍ പരാമര്‍ശിച്ചതാണ് ബഹളത്തിന് വഴിവെച്ചത്. എന്നാല്‍ താന്‍ ആരേയും വീഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികളുടെ വികാരത്തെയാണ് പങ്കുവെച്ചതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.







































































































































