Idukki വാര്‍ത്തകള്‍
തൊപ്പിപ്പാള എസ്.എൻ സ്കൂളിൽ കർക്കിടക കഞ്ഞി വിതരണം നടത്തി

വിദ്യാർഥികൾക്ക് പ്രതിരോധ ശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എസ്. എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാർത്ഥികൾക്കായി കർക്കിടക കഞ്ഞി വിതരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ വി.എ ആൻ്റണി, പി.ടി.എ പ്രസിഡൻ്റ് സജിൻ പി. ഉണ്ണികൃഷ്ണൻ, എം.പി.ടി.എ പ്രസിഡൻ്റ് പ്രിയ വിജീഷ് എന്നിവർ ചേർന്ന് ഔഷധി കഞ്ഞി കുട്ടികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. കർക്കിടക കഞ്ഞിയുടെ പ്രാധ്യാന്യവും ഗുണങ്ങളും സംബന്ധിച്ച് അധ്യാപിക അമ്പിളി സന്തോഷ് കുട്ടികൾക്ക് അവബോധം നൽകി. മാനേജ്മെൻ്റ് സെക്രട്ടറി വി.വി ഷാജി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം പി.ഡി മനോഹർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ നേതൃത്വം വഹിച്ചു.







































































































































