‘രാജ്യത്തെ യുവാക്കൾ ഭയത്തെ അതിജീവിച്ചു എന്ന് ജന്തർ മന്ദർ തെളിയിച്ചു, ബിജെപി അത് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു’: എംഎ ബേബി

എകെജി ഭവനിൽ പൊലീസിനെ വിന്യാസിച്ച സംഭവത്തിൽ പ്രതികരണവുമായി എംഎ ബേബി. പൊലീസിന് എവിടെ വേണമെങ്കിലും നിൽക്കാനുള്ള അവകാശമുണ്ടല്ലോ, മനുഷ്യനാണല്ലോ ഇല്ലാത്തതെന്ന് എംഎ ബേബി വിമർശിച്ചു. എന്തിനാണ് വന്നു നിൽക്കുന്നത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വിന്യാസം എന്തിനെന്ന് വ്യക്തമല്ല. ഇന്നും പോലീസെത്തും എന്ന് വിവരം ലഭിച്ചിരുന്നു. വിദ്യാർത്ഥികളിൽ വീണ്ടും ഭയം ജനിപ്പിക്കാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ആർഎസ്എസുകാർ പാർട്ടി ഓഫീസിനെ ആക്രമിക്കാൻ നിൽക്കുന്നത് തടയാനാണോ വന്നിരിക്കുന്നത് എന്നറിയില്ല. ഐഷി ഖോഷിനെ വേട്ടയാടാനുള്ള ശ്രമം പാർലമെന്റിൽ എംപിമാരും കോടതിയിൽ വക്കീലന്മാരും ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കൾ ഭയത്തെ അതിജീവിച്ചു എന്ന് ജന്തർ മന്ദർ തെളിയിച്ചു എന്നാൽ ആ ഭയം തിരികെ കൊണ്ട് വരാൻ സാധിക്കുമോ എന്നാണ് ബിജെപിയും ആർഎസ്എസും നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.







































































































































