വാക്- ഇന്‍- ഇന്റര്‍വ്യൂ ;പ്രൊജക്ട് അസിസ്റ്റന്റ്, സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക്


വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒഴിവുള്ള ഒ.ആര്‍.സി പ്രൊജക്ട് അസിസ്റ്റന്റ്, ഒ.ആര്‍.സി സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം പൂര്‍ത്തിയാക്കുന്നതു വരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേഷകള്‍ ക്ഷണിച്ചു.
സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം/ബി.എഡ് ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തി പരിചയവുമാണ് ഒ.ആര്‍.സി പ്രൊജക്ട് അസിസ്റ്റന്റ്ിന്റെ യോഗ്യത. സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും/CHILHOOD EMOTIONAL DISODERS മേഖലകളിലുള്ള പ്രവൃത്തി പരിചയവുമാണ് ഒ.ആര്‍.സി സൈക്കോളജിസ്റ്റിന്റെ യോഗ്യത. നവംബര്‍ 5 തീയതി രാവിലെ 10 മണിക്ക് തൊടുപുഴ വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന.
ഇടുക്കി ജില്ലാ റിസോഴ്‌സ് സെന്ററില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു ന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍ – 9744145705.