ഇടുക്കി ജില്ലയിലെ എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർമാർക്കായുള്ള പരിശീലന പരിപാടി നടത്തി.

ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്-ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ 51 സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റുകളിലെ ഡ്രിൽ ഇൻസ്ട്രക്ടർമാർക്കായുള്ള പരിശീലന പരിപാടി 27.07.2026 തിയതി ജില്ലാ ആസ്ഥാന ക്യാമ്പിൽ നടത്തപ്പെട്ടു. എസ്.പി.സി അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസറായ സബ് ഇൻസ്പെക്ടർ ജയകുമാർ എ.യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി 102 പോലീസ് ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു.
എസ്.പി.സി യൂണിറ്റുകളിലെ പരിശീലന രീതികളിൽ ഏകീകൃത നിലവാരം ഉറപ്പാക്കുക, കേഡറ്റുകൾക്ക് മികച്ച പരിശീലനം നൽകുന്നതിനുള്ള നൈപുണ്യം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ എസ്.പി.സി പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേഡറ്റുകളുടെ ശാരീരിക-അച്ചടക്ക പരിശീലനം മെച്ചപ്പെടുത്തുന്നതിനും ഇത്തരം പരിശീലനങ്ങൾ സഹായകരമാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.







































































































































