Idukki വാര്‍ത്തകള്‍
സ്വർണ്ണമാല തിരിച്ചുനൽകി

ഏറ്റുമാനൂർ സ്വദേശിയായ ജോയ് മോൻ ഐപ്പിന്റെ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല രാജക്കാട് ഭാഗത്ത് വെച്ച് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് സ്വർണ്ണമാല കളഞ്ഞുകിട്ടിയ മാവടി സ്വദേശി ജിനേഷ് തോമസ് വിവരം രാജക്കാട് പോലീസിനെ അറിയിക്കുകയും സ്വർണ്ണമാല സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. രാജക്കാട് പോലീസ് ഇൻസ്പെക്ടർ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി സ്വർണ്ണമാല ഉടമയായ ജോയ് മോൻ ഐപ്പിന് കൈമാറി. ജിനേഷ് തോമസിന്റെ മാതൃകാപരമായ പ്രവർത്തിക്ക് ഇടുക്കി ജില്ലാ പൊലീസിന്റെ അഭിനന്ദനങ്ങൾ.







































































































































