അടിമാലി മണ്ണിടിച്ചില്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഓണത്തിനു മുന്‍പ്

*അടിമാലി മണ്ണിടിച്ചില്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഓണത്തിനു മുന്‍പ്*
*ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ട് പരാതികളുണ്ടാകരുത്: മന്ത്രി എ.പി. അനില്‍കുമാര്‍*
ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ചകള്‍ കൊണ്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികളുണ്ടാകരുതെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. അടിമാലിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഓണത്തിനു മുന്‍പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടുക്കിയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായ ഭൂപ്രശ്‌നങ്ങളാണ് ഇവിടെയുള്ളത്. 60 ലധികം വര്‍ഷം പഴക്കമുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കണം. നിയമങ്ങളില്‍ ഭേദഗതി നടപ്പാക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. രണ്ടാം ഭൂപരിഷ്‌ക്കരണ നിയമമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ വിഭാഗങ്ങള്‍ക്കും ഭൂപരിഷ്‌ക്കരണത്തിന്റെ നേട്ടം ലഭ്യമാകണം. അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള തടസം നീക്കും. സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. റവന്യൂ വകുപ്പിന് കൂടുതല്‍ വാഹനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ സര്‍വേയര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനാവശ്യമായ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടും. താത്കാലികമായി കൂടുതല്‍ സര്‍വേയര്‍മാരെ നിയോഗിക്കും. കൂടാതെ ഇടുക്കിയിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. ജില്ലയില്‍ ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥര്‍ വളരെ വേഗം സ്ഥലംമാറിപ്പോകുന്നത് ജില്ലാ കളക്ടര്‍ ശ്രദ്ധയില്‍പ്പെടുത്തി. ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിലെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അവതരിപ്പിച്ചു. 2011 മുതല്‍ ജില്ലയില്‍ ആകെ 54485 എല്‍എ പട്ടയങ്ങളും 258 എല്‍ടി പട്ടയങ്ങളും 4421 മിച്ചഭൂമി പട്ടയങ്ങളും മൂന്ന് ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തിട്ടുള്ളത്. 55214 എല്‍എ പട്ടയ അപേക്ഷകളാണ് അവശേഷിക്കുന്നത്. 237 എല്‍ടി പട്ടയ അപേക്ഷകളും രണ്ട് ദേവസ്വം പട്ടയ അപേക്ഷകളുമാണ് തീര്‍പ്പാക്കാനുള്ളത്. ജില്ലയിലെ മിച്ചഭൂമി സംബന്ധിച്ച വിശദമാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ ഉന്നതികളിലെ പട്ടയ വിവരങ്ങള്‍ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗത്തില്‍ അവതരിപ്പിച്ചു. പട്ടികവര്‍ഗ ഉന്നതികളിലെ 800 ലധികം കൈവശങ്ങള്‍ക്ക് 2001 ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിന് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. ഉന്നതികളില്‍ പട്ടയം ലഭിക്കാത്ത കൈവശങ്ങള്‍ കണ്ടെത്താന്‍ താലൂക്ക് തലത്തില്‍ നടപടി പുരോഗമിക്കുകയാണ്. അനധികൃത കൈയേറ്റം സംബന്ധിച്ച് ആകെ 473 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 112 കേസുകളില്‍ കൈയേറ്റമൊഴിപ്പിച്ചു. 234.20 ഹെക്ടര്‍ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഡിജിറ്റല്‍ സര്‍വേ 13.07% ആണ് ജില്ലയില്‍ പൂര്‍ത്തിയായത്. ആകെയുള്ള 68 വില്ലേജുകളില്‍ 44 വില്ലേജുകളിലാണ് സര്‍വേ നടക്കുന്നത്. ആറു വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയായി. 30 വില്ലേജുകളില്‍ സര്‍വേ പുരോഗമിക്കുന്നു. എട്ട് വില്ലേജുകളില്‍ സര്‍വേ ആരംഭിക്കാനുണ്ട്. ഡിജിറ്റല്‍ സര്‍വേ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ 29 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് 804 അപേക്ഷകളില്‍ ധനസഹായം അനുവദിച്ചു. 2022 മുതലുള്ള കണക്ക് പ്രകാരമാണിത്. 125 അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളത്.
റവന്യൂ വകുപ്പ് സെക്രട്ടറി ജീവന്‍ബാബു, സര്‍വേ വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ ജെ.ഒ., ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







































































































































