San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന സ്വരാജ് സ്വദേശി ആറ്റുകുഴിയിൽ ജോജിമോന് (35) വേണ്ടി കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ ഗാനമേള നടത്തി



കട്ടപ്പന മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ, ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന സ്വരാജ് സ്വദേശി ആറ്റുകുഴിയിൽ ജോജിമോന് (35) വേണ്ടി കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ ഗാനമേള നടത്തി കിട്ടിയ 80730 രൂപ ആദ്യ ഘട്ടമായി കൈമാറി.

കട്ടപ്പനയിലും സമീപത്തുമുള്ള ഗായകർ ഗാനാസ്വാദകർ, ഉപകരണസംഗീതജ്ഞർ എന്നിവർ അടങ്ങുന്നതാണ് കട്ടപ്പന മ്യൂസിക് ക്ലബ്ബ്. (KMC )
ജൂലൈ 25 ശനിയാഴ്ച കട്ടപ്പന മുനിസിപ്പാലിറ്റി ചെയർമാൻ ജോയി വെട്ടിക്കുഴി പരിപാടിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചിരുന്നു.

ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻറ് സിജോ എവറസ്റ്റ് വിഷയാവതരണം നടത്തി.കൗൺസിലർ VR സജി,കാർട്ടൂണിസ്റ്റ് സജി ദാസ്, മധ്യമ പ്രവർത്തകൻ ജൈബി ജോസഫ്,വിവിധ സാംസ്ക്കാരിക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് ക്ലബ്ബിലെ അംഗങ്ങളോടൊപ്പം കട്ടപ്പനയിലേയും സമീപപ്രദേശങ്ങളിലേയും നിരവധി ഗായകരും ഓർക്കസ്ട്രായും ചേർന്ന് വൈകിട്ട് 7.30 വരെ ഗാനമേള അവതരിപ്പിച്ചു. ഇതോടൊപ്പം ബസ്റ്റാൻഡിലും ടൗണിലെ കടകളിലും KMC അംഗങ്ങൾ ജോജിമോന് വേണ്ടി പണം സമാഹരിച്ചിരുന്നു.

സമാപന സമ്മേളനത്തിൽ മ്യൂസിക്‌ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് അധ്യക്ഷതവഹിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെലിൻ തോമസ് മ്യൂസിക് ക്ലബ്ബ് ഭാരവാഹികളിൽ നിന്നും സ്വീകരിച്ച സഹായ നിധി ജോജിയുടെ പിതാവിന് കൈമാറി.


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി എവറസ്റ്റ് , കേരളാ ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി ഇടുക്കി ജില്ലാ പ്രസിഡൻറ് ബിനോ കട്ടപ്പന, കട്ടപ്പന മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോഷി കുട്ടട, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. KMC രക്ഷാധികാരി ജോമാൻ കട്ടപ്പന പരിപാടിയോട് സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് മർച്ചന്റ് അസോസിയേഷൻ, ബസ് ഒപ്പറേറ്റീവ് അസോസിയേഷൻ, അനൗൻസർ ബെന്നി കളപ്പുരയ്ക്കൽ, മാധ്യമ പ്രവർത്തകർ, നിയമപാലകർ, സൗണ്ട് എഞ്ചിനിയർ ജയേഷ്, സുനീഷ് പവിത്ര, ഓട്ടോ മെബൈൽ അസോസിയേഷൻ, വിവിധ സാംസ്ക്കാരിക സംഘടനകൾ , പരിപാടിയോട് സഹകരിച്ച സമീപ കടയുടമകൾ, മുനിസിപ്പാലിറ്റി എന്നിവർക്ക് നന്ദി അറിയിച്ചു.

KMC എക്സിക്യുട്ടീവ് കമ്മറ്റിയോടൊപ്പം സെക്രട്ടറി ബിജോയ് സ്വരലയ പരിപാടികൾക്ക് നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!