അതിഥി തൊഴിലാളികൾക്കായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അതിഥി തൊഴിലാളികൾക്കായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അതിഥി തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധികളുടെ സ്വാധീനം വളരെയധികം ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് …
മന്ത് മലേറിയ ഡെങ്കി ഉൾപ്പെടെയുള്ള രോഗങ്ങൾ അതിഥി തൊഴിലാളി ഇടയിൽ വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് കട്ടപ്പന നഗരസഭ പബ്ലിക് ഹെൽത്ത് കമ്മിറ്റിയുടെയും ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റിയുടെയും ഉൾപ്പെടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു
കഴിഞ്ഞദിവസം അതിഥി തൊഴിലാളികളുടെ തൊഴിലുടമകളെ നഗരസഭയിൽ വിളിച്ചുവരുത്തി ഏകദിന ബോധവലക്കര ക്ലാസ് നൽകിയിരുന്നു ഈ ക്ലാസ്സിന്റെ ഭാഗമായി കട്ടപ്പന നഗരസഭാ പരിധിയിലുള്ള അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നൽകണമെന്ന് കാര്യം തീരുമാനിച്ചിരുന്നു ഇതോടൊപ്പം ഇവർക്ക് ഹെൽത്ത് കാടും നൽകുന്നതിനും തീരുമാനം ഉണ്ടായി ഇതിൻറെ അടിസ്ഥാനത്തിലാണ് ക്യാമ്പ് ഇന്ന് സംഘടിപ്പിച്ചത്
കട്ടപ്പന നഗരസഭ പരിധിയിൽ അതിഥി തൊഴിലാളികളായി ജോലി ചെയ്യുന്ന മുഴുവൻ ആളുകളുടെയും ആരോഗ്യം സുരക്ഷിതമാക്കുക
ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്ക് പടരുന്നത് തടയുക തുടങ്ങിയവയാണ് ക്യാമ്പിന്റെ ലക്ഷ്യങ്ങൾ തുടർന്നുള്ള ദിവസങ്ങളിലും ക്യാമ്പുകൾ നടത്തുവാനാണ് നഗരസഭയുടെ തീരുമാനം







































































































































