കാര്‍ഗില്‍ വിജയ ദിവസത്തില്‍ ബി.ഡി.ജെ.എസ്. കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി

കാര്‍ഗില്‍ മലനിരകളില്‍ നുഴഞ്ഞ് കയറി ഭാരതത്തിന്റെ ഭൂപ്രദേശം പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയ ഭീകരവാദികളേയും അവര്‍ക്ക് പിന്തുണ നല്‍കിയ പാക് പട്ടാളത്തേയും തുരത്തി ഭാരത സൈന്യം വിജയം കൈവരിച്ചതിന്റെ വിജയാഘോഷമാണ് ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിവസ് ആയി രാജ്യം ആചരിക്കുന്നത്. കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ ബി.ഡി.ജെ.എസ്.
മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഉദ്ഘാടനം ചെയ്തു.ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ രാജ്യത്തിനകത്തും പുറത്തും നിന്ന് ഛിദ്രശക്തികള്‍ ശ്രമം നടത്തുന്ന ഈ കാലഘട്ടത്തില്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ സ്മരണകള്‍ രാഷ്ട്രസ്നേഹികള്‍ക്ക് പ്രചോദനമാകണമെന്ന് പ്രസാദ് വിലങ്ങുപാറ പറഞ്ഞു.കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര ജവാന്മാരുടെ സ്മരണകള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയില്‍ ബി.ഡി.ജെ.എസ്. കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അശോകന്‍ കാരുവേലില്‍ , ജനറല്‍ സെക്രട്ടറി സുരേഷ് പി.സി. , പീരുമേട് നിയോജക മണ്ഡലം കണ്‍വീനര്‍ സുബീഷ് എം.ബി. , മനു കല്ലോലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.







































































































































