കഞ്ചാവുമായി യുവാവ് കുമളി പോലീസിന്റെ പിടിയിൽ

കോട്ടയം കൂട്ടിക്കൽ ഇളംകാട് സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷഫീഖ് (26)നെയാണ് കുമളി പോലീസ് പിടികൂടിയത്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി 24/07/2026 തിയതി കുമളി പോലീസ് തേക്കടിക്കവല ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് രണ്ട് കവർ OCB പേപ്പർ കവറും അതിനോടൊപ്പം 2.17 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
കുമളി പോലീസ് ഇൻസ്പെക്ടർ അഭിലാഷ്കുമാറിന്റെ നേതൃത്വത്തിൽ
സിവിൽ പോലീസ് ഓഫീസർമാരായ അജു ശശി, തൂഫാൻ സ്പെഷ്യൽ ഉദ്യോഗസ്ഥനായ മാരിയപ്പൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി 24-07-2026 ൽ ഇടുക്കി ജില്ലയിൽ 6 കേസ്സുകളിൽ നിന്നായി 6 പേർ അറസ്റ്റിലാവുകയും 8 ഗ്രാം ഗഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.







































































































































