റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ന്റെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് വിതരണം നടത്തി

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ന്റെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് വിതരണം നടത്തി.സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക് പ്രയോറിറ്റി പ്രോജക്ട് ആയ ഗിഫ്റ്റ് ഓഫ് ഹോപ്പ് എന്ന പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഡയാലിസിസ് രോഗികൾക്ക് സൗജന്യ കിറ്റ് വിതരണമാണ് കട്ടപ്പന സെന്റ് ജോൺ ഹോസ്പിറ്റലിൽ വെച്ച് നടത്തിയത്. പരിപാടി കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് സമൂഹത്തിന് വലിയ മാതൃകയാണ് കാണിച്ച് തരുന്നത് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈയൊരു പദ്ധതിയുടെ പ്രവർത്തനം ഈ വർഷം മുഴുവൻ അർഹതപ്പെട്ടവർക്ക് നൽകുമെന്ന് ക്ലബ് പ്രസിഡന്റ് ഷിബു പോൾ പറഞ്ഞു.
പരിപാടിയിൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ ഭാരതീ മോഹൻ, ജിജിആർ അഖിൽ വിശ്വനാഥ്, സെക്രട്ടറി ബിനോയ് അഗസ്റ്റിൻ, ട്രഷറർ ജിത്ത് ജോസഫ്, ഫാസ്റ്റ് പ്രസിഡന്റ് മാരായ സന്തോഷ് ദേവസ്യ, ജോസ് മാത്യു, സെന്റ് ജോൺസ് ഹോസ്പിറ്റൽ പി ആർ ഓ കിരൺ ജോർജ് തോമസ് തുടങ്ങിയവർനേതൃത്വം നൽകി.







































































































































