നാട്ടുവാര്‍ത്തകള്‍
തേനീച്ച വളര്‍ത്തല്‍ പരിശീലനം
ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിന് 60 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് സബ്‌സിഡിയോടുകൂടി 5 തേനീച്ച പെട്ടികള്‍ വീതം ലഭിക്കും. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞടുക്കുന്നതായിരിക്കും.
ഗുണഭോക്ത്യവിഹിതം മുന്‍കൂറായി അടക്കണം. നിശ്ചിത ഫോറത്തില്‍ അപേക്ഷ,ഫോട്ടോ, റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് കോപ്പി , വയസ്സ് തെളിയിക്കുന്ന രേഖ സഹിതം തൊടുപുഴ, ഇടുക്കിയിലുള്ള ഓഫീസില്‍ നേരിട്ട് നവംബര്‍ 6 വരെ സമര്‍പ്പിക്കാം. ഫോണ്‍ 04862 222344