സെന്റ് ആന്റണീസ് കോളേജ് പെരുവന്താനത്ത് ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തുടക്കമായി

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സും സംയുക്തമായി സംഘടിപ്പിക്കുന്ന 7 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിക്ക് തുടക്കമായി തുടർന്ന് ചേർന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇടുക്കി ഡി.ഇ.ഒ. ആൻസൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇടുക്കി ജില്ല കമ്മീഷണർ ഡേവിഡ് ജോസഫ്, സെക്രട്ടറി ശ്രീമതി. റീനമോൾ പി. കെ, ദേശീയ ദുരന്തനിവാരണ അതോറിറ്റി ട്രയിനർ സിറിൾ ജോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസ്, ഐ.ക്യൂ.എ.സി. കോ-ർഡിനേറ്റർ നൈസ് ജോസ്, കോളേജ് അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി എന്നിവർ സംസാരിച്ചു.
പരിശീലനത്തിന്റെ ഭാഗമായി റിവർ ക്രോസിംഗ്, ഫയർ വാക്ക്, ട്രീ ക്ലൈമ്പിങ്ങ്, റാപ്പലിംഗ്, സാഹസിക യാത്ര, അടിയന്തര സാഹചര്യങ്ങളിൽ ഇടപെടലുകൾ, സുരക്ഷ മാർഗ്ഗങ്ങൾ എന്നിവയിലും പരിശീലനം ഉണ്ടായിരിക്കും. പരിശീലനത്തിന് ആവശ്യമായ കിറ്റും ഉദ്ഘാടനം ദിവസം വിതരണം ചെയ്തു







































































































































