കട്ടപ്പന മ്യൂസിക് ക്ലബിന്റെ (KMC) നേതൃത്വത്തിൽ ചികിത്സാ ചിലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ ഓർക്കസ്ട്രാ ഗാനമേള അവതരിപ്പിക്കുന്നു

കട്ടപ്പന മ്യൂസിക് ക്ലബിന്റെ (KMC) നേതൃത്വത്തിൽ
ഇരു വൃക്കകളും തകരാറിലായ
സ്വരാജ്, ആറ്റു കുഴിയിൽ
*ജോജിമോൻ (35)*
*എന്ന യുവാവിന്റെ*
*ചികിത്സാ ചിലവിലേക്ക്*
പണം സ്വരൂപിക്കുന്നതിനായി ക്ലബിലെ അംഗങ്ങൾ
ജൂലൈ 25 ശനിയാഴ്ച
രാവിലെ 10 മണി മുതൽ 6 മണി വരെ
കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ ഓർക്കസ്ട്രാ ഗാനമേള
അവതരിപ്പിക്കുന്നു.
*ഉദ്ഘാടനം – കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ*
ജോയി വെട്ടിക്കുഴി നിർവ്വഹിക്കും*
*വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നു*
*ഇതിലൂടെ ലഭിക്കുന്ന തുക ഈ വേദിയിൽ വച്ച് ജനപ്രതിനിധികളുടെയും*
*സാംസ്കാരിക പ്രവർത്തകരുടെയും ക്ലബ്ബ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ*
*കുടുംബത്തിന് കൈമാറുന്നതുമാണ്.*
*ഹൃദയ സംബന്ധമായ രോഗം ബാധിച്ച അമ്മയുടെയും*
*വാർദ്ധക്യത്തിലെത്തിയ പിതാവിന്റെയും സംരക്ഷണയിലാണ്*
*അവിവാഹിതനായ ജോജി കഴിയുന്നത്.*
*കഴിഞ്ഞ 6 വർഷമായി കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്.*
*ഇതുവരെയുള്ള ചികിത്സക്കായി ഈ നിർദ്ധന കുടുംബം ഭീമമായ തുക ചിലവഴിച്ചു കഴിഞ്ഞു.*
*നല്ലവരായ നാട്ടുകാരുടെയും സഹോദരങ്ങളുടെയും സഹായത്താലാണ്*
*ഇപ്പോൾ നിത്യവൃത്തിക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തുന്നത്.*
*ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്തു വരുന്നു.*
*രണ്ട് വൃക്കകളും മാറ്റിവയ്ക്കുന്നതിനും തുടർ ചികിത്സക്കുമായുള്ള*
*പണം സ്വരൂപിക്കുന്നതിനായി കട്ടപ്പന മ്യൂസിക് ക്ലബ്ബിലെ അംഗങ്ങൾ*
*ശനിയാഴ്ച നിങ്ങളുടെ മുന്നിലേക്ക് വരികയാണ്.*
*അജിമോനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുവാൻ*
*കട്ടപ്പനയിലെ മുഴുവൻ വ്യാപാരി സമൂഹത്തിന്റെയും*
*പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷന്റെയും*
*നല്ലവരായ പൊതു സമൂഹത്തിന്റെയും*
*സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.*







































































































































