ഇടുക്കി കട്ടപ്പന ടൗണിൽ വാഹന അപകടം പതിവാകുന്നു.
കട്ടപ്പന ടൗണിൽ വാഹന അപകടം പതിവാകുന്നു.
ഇതു മൂലം വളരെ നേരമാണ് ഗതഗത തടസം ഉണ്ടാകുന്നത്.
കട്ടപ്പന പട്ടണത്തിൽ ഇപ്പോൾ വാഹന അപകടങ്ങൾ പതിവാകുകയാണ്.
കട്ടപ്പന പഴയ ബസ് സ്റ്റാൻ്റിന് മുന്നിൽ ഇന്ന് ഒരു കാർ മറ്റ് രണ്ട് കാറുകളിൽ തട്ടുകയായിരുന്നു.
ഇതു മൂലമുണ്ടായ തർക്കത്തെ തുടർന്ന് ഗതഗത തടസവും ഉണ്ടായി.
കഴിഞ്ഞ ആഴ്ച്ചയിൽ പള്ളിക്കവലയിൽ കോളേജ് വിദ്യാർത്ഥി സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും തമ്മിൽ കുട്ടി ഇടിച്ചിരുന്നു.
തുടർന്നുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ കൈയ്യേറ്റം നടന്നു.
സ്കൂൾ തുറന്നതോടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്.
സ്കൂൾ കുട്ടികൾ പോകുന്ന സമയങ്ങളിൽ ഇരുചക്രവാഹനങ്ങൾ അമിത വേഗത്തിലാണ് കട്ടപ്പന പള്ളിക്കവല ഭാഗത്തു കൂടി കടന്നു പോകുന്നത്.
പോലീസ് പരിശോധന ശക്തിമാക്കിയില്ലങ്കിൽ ഇനിയും അപകടം വർദ്ധിക്കുവാൻ സാധ്യതയുണ്ട്