ഫിഫ വേൾഡ് കപ്പ് ആവേശത്തിൽ കട്ടപ്പന സ്കാർ ഫേസ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയിയെ തിരഞ്ഞെടുത്തു

ഫിഫ വേൾഡ് കപ്പ് ആവേശത്തിൽ കട്ടപ്പന സ്കാർ ഫേസ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയിയെ തിരഞ്ഞെടുത്തു.
നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നറുക്കെടുപ്പ് നിർവ്വഹിച്ചു
വേൾഡ് കപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ അർജന്റീനായും സ്പെയിനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എത് ടീം വിജയിക്കും, ഗോൾ നിലവാരം എന്നിവ കൃത്യമായി പ്രവചിക്കുന്ന വ്യക്തിക്ക് കാൽവരി മൗണ്ട് കല്ലറക്കൽ കാൽവരി അഡ്വഞ്ചർ പാർക്ക് നൽകുന്ന 5001 രൂപായാണ് സമ്മാനമായി നൽകുന്നത്.
ഫുട്ബോൾ പ്രവചന മത്സരത്തിൽ 321 ഫുട്ബോൾ പ്രേമികൾ പങ്കെടുത്തു. അതിൽ 205 ആളുകൾ അർജന്റീന ജയിക്കും എന്നും 116 ആളുകൾ സ്പെയിൻ ജയിക്കുമെന്നു പ്രവചനം നടത്തി.
ലോകകപ്പ് ഫുട്ബോൾ മത്സരം സ്പെയിൻ അർജന്റീന ക്കെതിരെ ഒരു ഗോളിന് വിജയിച്ചിരുന്നു. ഈ ഗോൾ നില കൃത്യമായി പ്രവചിച്ചത് 12 ഫുട്ബോൾ പ്രേമികളാണ്.
നഗരസഭയിൽ നടന്ന നറുക്കെടുപ്പിൽ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി വിജയിയെ തിരഞ്ഞെടുത്തു.
പാല സ്വദേശിയായ ബാംഗ്ലൂരിൽ പഠിക്കുന്ന സൂര്യ ജോസഫ് നറുക്കെടുപ്പിൽ വിജയിയായി.
വിജയിയായ സൂര്യ ജോസഫിന്
കാൽവരി അഡ്വഞ്ചർ പാർക്ക് നൽകുന്ന 5001 രൂപയുടെ ക്യാഷ് അവാർഡും നൽകി.







































































































































