കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു……
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമാണ് നടന്നത് കട്ടപ്പന ആർ എം എസ് സ്പൈസസ് ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്
വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു
വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് മജീഷ് ജേക്കബ് ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു ജില്ലാ പ്രസിഡണ്ട് റോജി പോൾ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന ജില്ലാ ഏരിയ യൂണിറ്റ് നേതാക്കൾ അടക്കം ചടങ്ങിൽ പങ്കെടുത്തു.
ഷിനോജ് ജി എസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു ജോസ് വർഗീസ്. നൗഷാദ് ആലുംമൂട്ടിൽ . ധനേഷ് കുമാർ .ബിനു നെല്ലിപ്പറമ്പിൽ. തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ വച്ച് മുതിർന്ന വ്യാപാരികളെ ആദരിക്കുകയും ചെയ്തു കൂടാതെ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി ഐമി ബിജുവിനെ ആദരിച്ചു
തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു







































































































































