കേന്ദ്രം തരുന്നത് കേരളം തടയരുത് : കർഷകമോർച്ച
കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ കർഷകമോർച്ച യുടെ കിസാൻ മാർച്ച്
കട്ടപ്പന: കർഷകർക്ക് വേണ്ടി കേന്ദ്രം നൽകുന്ന ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ തടയരുത് എന്ന് കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ ആർ അജയഘോഷ് കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിൻറെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകമോർച്ച ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിലെ കേരള ബാങ്കിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷികമേഖലയുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ സ്ഥാപനമായ
നബാർഡ്
സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന കാർഷിക വികസന ബാങ്ക് എന്നിവ മുഖേന 4%
പലിശയ്ക്ക് നൽകുന്ന തുക തനത് ഫണ്ടായി മാറ്റി 15% വരെ പലിശ ഈടാക്കുന്ന
വായ്പകളായാണ് കേരളത്തിൽ കർഷകർക്ക് നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1500
കോടി രൂപയാണ് നബാർഡ് കാർഷിക ആവശ്യത്തിനായി കേരളത്തിൽ സഹകരണ
ബാങ്കുകൾക്ക് നൽകിയത്. കാർഷിക ആവശ്യങ്ങൾക്കായി തദ്ദേശ സ്വയം ഭരണ വകുപ്പ് നബാഡ്
ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നതിനു
കേരളത്തിൽ സാധിച്ചിട്ടില്ല.
കേരളത്തിലെ ചെറുകിട കർഷകർ ഏറിയ പങ്കും സഹകാരികളായിട്ടുള്ള സഹകരണ
സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതികൾ സമാനതകളില്ലാത്തതാണ്. LDF ഉം UDF ഉം നേതൃത്വം
കൊടുക്കുന്ന ഈ സഹകരണ ബാങ്കുകളിൽ നടന്നിട്ടുള്ള അഴിമതിയുടെ പുറത്ത് വന്നിട്ടുള്ള
വസ്തുതകൾ ഞെട്ടിക്കുന്നതാണ്. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ ബാങ്കിൽ നടന്ന അഴിമതി 1020
കോടിയുടേതാണ്. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം, കുഴൽമറ്റം സഹകരണ ബാങ്കുകളും
പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്ക്, കൊല്ലം മയ്യനാട് സഹകരണ ബാങ്ക്, ആലപ്പുഴ
ജില്ലയിലെ തഴക്കര, തിരുനെല്ലൂർ സഹകരണ ബാങ്കുകൾ തുടങ്ങിയ കേരളത്തിലെ സഹകരണ
ബാങ്കുകളിൽ നടന്നിട്ടുള്ള അഴിമതിയുടെ വസ്തുതകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഇടുക്കി കഞ്ഞിക്കുഴി സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി പുറത്തുവന്നത് ബിജെപിയുടെ ഇടപെടൽ മൂലമാണ്. ഒരു
സഹകരണ സ്ഥാപനം വഴി കള്ളപ്പണം വെളുപ്പിച്ച വിഷയത്തിൽ മുസ്ലിം ലീഗ് നേതാവ് ശ്രീ
കുഞ്ഞാലിക്കുട്ടി വരെ ഇ.ഡി. യുടെ അന്വേഷണ പരിധിയിൽ ആണ്. ഭരണത്തിന്റെ മറവിൽ
കേരളത്തിൽ സിപിഎം നേതാക്കൾ സഹകരണസ്ഥാപനങ്ങളെ സ്വകാര്യ സ്വത്ത് പോലെ ആണ്
കൊണ്ട് നടക്കുന്നത്.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ സംരക്ഷണം സഹകാരികളായിട്ടുള്ള ഇടത്തരം
കർഷകരുടെ ഉത്തരവാദിത്വം ആയി മാറിയിരിക്കുന്നു.
കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകുന്ന പ്രധാനമന്ത്രിയുടെ ഫസൽ ഭീമ യോജന
നടപ്പാക്കാൻ കേരളം തയ്യാറാകുന്നില്ല . 30% കാർഷിക വിളകൾക്ക് നഷ്ടം സംഭവിച്ചാൽ കർഷകന്
മുഴുവൻ ഉദ്പാദന ചിലവും കേന്ദ്രസർക്കാർ ഉറപ്പ് നൽകുന്നുണ്ട്. ഹെക്ടറിന് 80000 രൂപ വരെ
ഇൻഷുറൻസ് തുക ഈ പദ്ധതി ഉറപ്പ് നൽകുന്നത്. 2018 മുതൽ സ്ഥിരമായി കടുത്ത പ്രളയ ഭീതി
നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ കർഷകർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി
നടത്തിപ്പിലെ സർക്കാർ അലംഭാവം പ്രതിഷേധാർഹമാണ്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കാർഷിക പെൻഷൻ 2016 ന് ശേഷം പുതിയതായി
ഒരാൾക്ക് പോലും അനുവദിച്ചു കിട്ടിയിട്ടില്ല. ഇതിനായി സമാഹരിച്ചിട്ടുള്ള അപേക്ഷകൾ
കൃഷിഭവനുകളിൽ കെട്ടിക്കിടക്കുകയാണ്. പ്രതിവർഷം 6000 രൂപ വരെ കര്ഷകന് നേരിട്ട് ബാങ്ക്
അക്കൗണ്ടിൽ ലഭിക്കുന്ന കേന്ദ്രഗവൺമെന്റിന്റെ കിസാൻ സമ്മാൻ നിധി പദ്ധതി അട്ടിമറിക്കുവാനുള്ള
പരിശ്രമം ആണ് കൃഷി ഓഫീസുകളിൽ നടക്കുന്നതെന്നും കർഷകമോർച്ച നേതാക്കൾ പറഞ്ഞു. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് കെ എൻ പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം എൻ മോഹൻദാസ്
ജില്ലാ വൈസ് പ്രസിഡണ്ട് പ്രൊഫസർ ജോണിക്കുട്ടി ഒഴുകയിൽ നിയോജക മണ്ഡലം പ്രസിഡൻ്റ്മാരായ പി സി സന്തോഷ് കുമാർ , സനോജ് ചക്കുപള്ളം , ഷാജി കരുണാപുരം , കെടി രാജേന്ദ്രൻ, ബിജെപി ദേശീയ ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ മേഖലാ സെക്രട്ടറി ജയകുമാർ ജില്ലാ വൈസ് പ്രസിഡൻറ് ഷാജി നെല്ലി പറമ്പിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് രതീഷ് വരകുമല സംസ്ഥാന കൗൺസിൽ അംഗം സി കെ ശശി ,നേതാക്കളായ എസ് സുരേഷ് ,പി.ആർ ബിനു, പ്രസാദ് അമ്യതേശ്വരി ,സനിൽ സഹദേവൻ, ജിൻസ് ജോൺ തങ്കച്ചൻ പുരയിടം ,മനോജ് പതാലിൽ ,റ്റി ബി ഹരി തുടങ്ങിയവർ നേതൃത്വം നൽകി