കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം നടത്തി

ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തോപ്രാംകുടി അസ്സീസി സ്നേഹാശ്രമത്തിൽ സ്നേഹ സ്പർശം എന്ന പേരിൽ നടത്തിയ അനുസ്മരണം എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു.ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടി ആരംഭിച്ചത്. മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും നിരാലംബരും നിരാശ്രയമായിരുന്ന ജനവിഭാഗങ്ങളെ തന്നോട് ചേർത്ത് നിർത്തി അവരെ കൈപിടിച്ചുയർത്തുവാൻ സമർപ്പിച്ച ജീവിതമായിരിന്നു അദ്ദേഹത്തിന്റേതെന്നും അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് ഇ എം അഗസ്തി പറഞ്ഞു.ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ജെയ്‌സൺ കെ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ബി സെൽവം, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡണ്ട് വിനോദ് ജോസഫ്, നേതാക്കളായ ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, അഡ്വ : കെ കെ മനോജ്,ഡിക്ലാർക്ക് സെബാസ്റ്റ്യൻ, ബിജു വെളുത്തേടത്ത്,പി എസ് മേരിദാസൻ, ബുഷ്മോൻ കണ്ണംചിറ, ജോസ് ആനക്കല്ലിൽ, റോബിൻ ജോർജ്, പൊന്നപ്പൻ അഞ്ചപ്ര, കെ റ്റി ജയൻ, ഷാജൻ എബ്രഹാം, ഷിബു പുത്തൻ പുരക്കൽ,സിസ്റ്റർ ദീപ്തി തുടങ്ങിയവർ പങ്കെടുത്തു. സ്നേഹശ്രമത്തിലെ അന്തേവാസികൾ കലാപരിപാടികൾ അവതരിപ്പിച്ചു. അവർക്കൊപ്പം സ്നേഹവിരുന്ന് കഴിച്ചാണ് അനുസ്മരണ ചടങ്ങുകൾ അവസാനിച്ചത്.







































































































































