ലോക ജനസംഖ്യാദിന വാരാചരണം സമാപനം

കര്‍മ്മശേഷിയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധം: അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി*
ആരോഗ്യവും കാര്യപ്രാപ്തിയും കര്‍മ്മശേഷിയുമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ വിവിധ വകുപ്പുകളും സമൂഹവും പ്രതിജ്ഞാബദ്ധമാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ജില്ലാ മെഡിക്കല്‍ ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം കാഞ്ചിയാര്‍, കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോവില്‍ മലയില്‍ സംഘടിപ്പിച്ച ലോക ജനസംഖ്യാ ദിന വാരാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
ലോകത്തില്‍ ഏറ്റവുമധികം യുവജനങ്ങളും വിദ്യാര്‍ഥികളും കുഞ്ഞുങ്ങളും ഉള്ളത് ഇന്ത്യയിലാണ്. ഇത് ജനസംഖ്യാപരമായ നേട്ടമാണ്. ലോകസമൂഹത്തോടാണ് ഇന്ന് നമുക്ക് മത്സരിക്കേണ്ടിവരുന്നത്. അതിന് പര്യാപ്തമായ വിധത്തില്‍ പുതിയ തലമുറയെ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെലിന് തോമസ് അധ്യക്ഷത വഹിച്ചു. കോഴിമല രാജാവ് രാമന് രാജമന്നാന് ബോധവത്കരണ നോട്ടീസ് പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലി കട്ടപ്പന മുനിസിപ്പല്‍ ചെയര്മാന് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ് ജോസഫ് വിഷയാവതരണം നടത്തി. ‘പ്രസവങ്ങള്‍ തമ്മില്‍ മതിയായ ഇടവേള-അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിനും ക്ഷേമത്തിനും’ എന്ന സന്ദേശത്തെ ആസ്പദമാക്കി കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അമല്‍ ജോ, ഡോ. അഞ്ജിത സജീവ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടോണി തോമസ് ജില്ലാ ആര് സി എച്ച് ഓഫീസര്‍ ഡോ.ഹരിപ്രസാദ് ആര്, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജയമോന് അഴകന് പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജോമോന് തെക്കേല്‍, റോയി എവറസ്റ്റ്, പഞ്ചായത്ത് മെമ്പര്‍ ഷീന ജേക്കബ്, വാര്‍ഡ് മെമ്പര്‍ ആലീസ് സെന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഷിജു റ്റി.കെ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ ഷൈലാഭായി വി. ആര്, ഡി പി എച്ച് എന്‍ ബിജിമോള്‍ വി.റ്റി, ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ജയ്സണ്‍ സി ജോര്‍ജ്, കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനീഷ് ജോസഫ്, ആരോഗ്യകേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു, ആരോഗ്യ പ്രവര്‍ത്തകര്‍, ആശമാര്‍, അംഗനവാടി പ്രവര്‍ത്തകര്‍, കുടുംബ ശ്രീ, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവത്കരണ സ്കിറ്റ്, കട്ടപ്പന ഡോണ്‍ ബോസ്കോ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ്, സ്കേറ്റിംഗ്, മുരിക്കാട്ടു കുടി എയ്ഞ്ചല്‍ വോയ്സ് സംഘം അവതരിപ്പിച്ച നാസിക് ധോള്‍, ബോധവത്കരണ പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.







































































































































