തിരുവോണം ബമ്പര്‍: ജില്ലാതല വില്‍പ്പന ഉദ്ഘാടനം 20 ന്

30 കോടി രൂപ ഒന്നാം സമ്മാനവുമായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം സമ്മാനവുമായി എത്തുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് തൊടുപുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ ആതിര ജോഷി മുഖ്യാതിഥിയാകും. ട്രേഡ് യൂണിയന്‍ നേതാക്കള്‍, വില്‍പ്പനക്കാര്‍, എജന്റുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ടിക്കറ്റ് വില 500 രൂപ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26.
രണ്ടാം സമ്മാനം 1 കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. ആകെ 125 കോടി 54 ലക്ഷം രൂപ സമ്മാനയിനത്തില്‍ നല്‍കും.
ഏജന്റുമാര്‍ക്ക് ഡിസ്‌കൗണ്ടിനു പുറമെ ഒരു ടിക്കറ്റിന് ഒരു രൂപ വീതം വില്‍പ്പന ഇന്‍സെന്റീവും അനുവദിച്ചിട്ടുണ്ട്. വകുപ്പ് പേപ്പര്‍ ലോട്ടറികള്‍ മാത്രമാണ് വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഓണ്‍ലൈന്‍ വെബ് സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കുകള്‍, വാട്ട്‌സ് ആപ്പ്, എന്നിവ മുഖേന ടിക്കറ്റുകള്‍ വാങ്ങി പൊതു ജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്ന് ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.







































































































































