കട്ടപ്പന കോർട്ട് കോംപ്ലക്സിൽ ജുഡീഷ്യൽ ഇൻഫർമേഷൻ സെന്ററിന്റെയും,ഫീഡിങ് റൂമിന്റെയും ഉദ്ഘാടനം നടന്നു

കട്ടപ്പന കോർട്ട് കോംപ്ലക്സിൽ ജുഡീഷ്യൽ ഇൻഫർമേഷൻ സെന്ററിന്റെയും,ഫീഡിങ് റൂമിന്റെയും ഉദ്ഘാടനം നടന്നു.
പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് സനു എസ്. പണിക്കർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ്.ബിജൂ സ്കറിയാ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് സനു എസ് പണിക്കർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ ബാർ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് . പി.ആർ മുരളീധരൻ സ്വാഗതം ആശംസിക്കുകയും ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ബിൽകുൽ ജി.ആർ, ഫാമിലി കോർട്ട് ജഡ്ജ് അനിൽകുമാർ എസ് .കെ ,ബാർ അസോസിയേഷൻ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് പ്രസിദാ കെ പിള്ള എന്നിവർ സംസാരിച്ചു.മറ്റ് ജുഡീഷ്യൽ ഓഫീസേഴ്സ്, സീനിയർ അഭിഭാഷകർ,ജൂനിയർ അഭിഭാഷകർ, കോടതി സ്റ്റാഫുകൾ,ക്ലർക്ക് അസോസിയേഷൻ ഭാരവാഹികൾ, എന്നിവർ പങ്കെടുത്തു. യോഗത്തിൽ പ്രിൻസിപ്പൽ ഡിസ്റ്റിക് ജഡ്ജ് ജൂനിയർ അഭിഭാഷകർക്ക് ക്ലാസ് നടത്തുകയും കോടതി സമുച്ചയം സന്ദർശിച്ച് വിലയിരുത്തുകയും ചെയ്തു.







































































































































