San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

അറിവിന്റെ ശബ്ദമായി ‘റേഡിയോ കാഞ്ചിയാർ: ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ തുടക്കമായി






കുട്ടികളിലെ ആശയവിനിമയശേഷി, ഭാഷാപരിജ്ഞാനം, ആത്മവിശ്വാസം, സർഗാത്മകത, നേതൃത്വപാടവം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ചിയാർ ഗവൺമെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ ‘റേഡിയോ കാഞ്ചിയാർ’ എന്നസ്കൂൾ റേഡിയോ  പദ്ധതിക്ക്  തുടക്കമായി. ആകാശവാണി ദേവികുളം നിലയത്തിലെ റേഡിയോ അനൗൺസറും ശാന്തമ്പാറ ഗവൺമെന്റ് കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അനില സി. എസ്. ഉദ്ഘാടനം നിർവഹിച്ചു.

സ്കൂളിലെ കുട്ടികൾ തന്നെയാണ് റേഡിയോയുടെ അവതാരകരും വാർത്താവായനക്കാരും . ആഴ്ചയിൽ ഒരു ദിവസം ഉച്ചഭക്ഷണ വേളയിൽ പ്രക്ഷേപണം  ചെയ്യുന്ന പരിപാടികളിലൂടെ സ്കൂൾ വാർത്തകൾ, പൊതുവാർത്തകൾ, പൊതുവിജ്ഞാന വിവരങ്ങൾ, പരിസ്ഥിതി-ആരോഗ്യ ബോധവൽക്കരണ സന്ദേശങ്ങൾ, ഗാനങ്ങൾ, കവിതകൾ, പ്രസംഗങ്ങൾ,  ചിന്തകൾ, പുസ്തകപരിചയം, ക്വിസ്, അഭിമുഖങ്ങൾ, ദിനാചരണ പ്രത്യേക പരിപാടികൾ എന്നിവ അവതരിപ്പിക്കും. ഓരോ വിദ്യാർത്ഥിക്കും മൈക്കിന് മുന്നിലെത്തി സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ഇതിലൂടെ  റേഡിയോ കാഞ്ചിയാർ ഒരുക്കുന്നു.

റേഡിയോയുടെ പ്രവർത്തനരീതികൾ, അവതരണത്തിന്റെ പ്രാധാന്യം, ശുദ്ധമായ ഉച്ചാരണം, ശബ്ദനിയന്ത്രണം, വാർത്ത തയ്യാറാക്കുന്ന രീതി എന്നിവ കുട്ടികളുമായി ,ഉദ്ഘാടനം നിർവഹിച്ച ഡോ. അനില സി. എസ്   പങ്കുവയ്ക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്‌തു  കുട്ടികളുടെ അവതരണങ്ങളെ അഭിനന്ദിച്ച്, സ്കൂൾ റേഡിയോ പോലുള്ള വേദികൾ  ആശയവിനിമയശേഷിയും ആത്മവിശ്വാസവും വർധിപ്പിക്കുന്ന മികച്ച പഠനവേദിയാണെന്ന്  ഡോ. അനില അഭിപ്രായപ്പെട്ടു.

റേഡിയോ അവതരണം, വാർത്താവായന, ശബ്ദനിയന്ത്രണം, ഉച്ചാരണശുദ്ധി, അഭിമുഖ അവതരണം, സ്‌ക്രിപ്റ്റ് തയ്യാറാക്കൽ, മൈക്ക് കൈകാര്യം ചെയ്യൽ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകി കുട്ടികളുടെ അവതരണശേഷി കൂടുതൽ മികവുറ്റതാക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കായാണ് റേഡിയോ പരിപാടികൾ  കേൾക്കാൻ കഴിയുന്നത് തുടർന്ന് ഡിജിറ്റൽ, സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ രക്ഷിതാക്കൾക്കും പൂർവവിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിപാടികൾ ലഭ്യമാക്കുന്ന വിധത്തിൽ  പദ്ധതി വിപുലീകരിക്കുമെന്നും വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂതന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റേഡിയോ കാഞ്ചിയാർ ആരംഭിച്ചതെന്നും  പ്രധാനാദ്ധ്യാപിക  ലിൻസി ജോർജ് പറഞ്ഞു. കുട്ടികളിലെ ഭാഷാപരമായ കഴിവുകളും മാധ്യമപരിചയവും നേതൃത്വഗുണവും സാമൂഹികബോധവും വളർത്തിയെടുക്കാൻ ഈ സംരംഭവും തുടർപരിശീലനങ്ങളും സഹായകരമാകുമെന്നും ലിൻസി ജോർജ് കൂട്ടിച്ചേർത്തു.

പി.ടി.എ. പ്രസിഡന്റ് ജിൽബിൻ ജോർജ് അദ്ധ്യാപകരായ ജിയോ സെബാസ്റ്റ്യൻ , ലിബിയ ജയിംസ്,  വിഷ്ണു  ഗോപാലൻ, അമലു മാത്യു,  അനുഷ ഷാജി എന്നിവർ പ്രസംഗിച്ചു.പരിപാടികൾക്ക്    വിദ്യാർത്ഥികളായ വി.എസ്. ആദിത്യൻ , നിള രതീഷ്, അനിരുദ്ധ് അനിഷ്,  പി . എ റിഥുൽ ദേവ് എന്നിവർ നേതൃത്വം നൽകി

പഠനത്തോടൊപ്പം ആശയവിനിമയശേഷി, സർഗാത്മകത, ആത്മവിശ്വാസം, നേതൃത്വപാടവം എന്നിവ വളർത്തുന്ന വ്യത്യസ്തമായ വിദ്യാഭ്യാസ ഇടപെടലായി ‘റേഡിയോ കാഞ്ചിയാർ’ മാറുമെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!