കട്ടപ്പന നഗരസഭ അസിസ്റ്റന്റ് എൻജിനിയർ മുഹമ്മദ് അജ്മലിനെ കൗൺസിലർ ബേബി കുര്യൻ അധിക്ഷേപിച്ചുവെന്ന് ആരോപണം

കട്ടപ്പന നഗരസഭ അസിസ്റ്റന്റ് എൻജിനിയർ മുഹമ്മദ് അജ്മലിനെ കൗൺസിലർ ബേബി കുര്യൻ അധിക്ഷേപിച്ചുവെന്ന് ആരോപണം. കട്ടപ്പന താലൂക്ക് ഗവർമെന്റ് കോൺട്രാക്ട്ഴ്സ് അസോസിയേഷനും, നഗരസഭ ജീവനക്കാരും പരാതി നൽകി.
കട്ടപ്പന മുനിസിപ്പാലിറ്റിയിൽ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധ മീറ്റിങ്ങിൽ, കൗൺസിലർ ബേബി കുര്യൻ മുൻസിപ്പൽ അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് അജലിന്റെ മാതാപിതാക്കളെയും, അദ്ദേഹത്തിന് എതിരെയും നടത്തിയ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് കട്ടപ്പന താലൂക്ക് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞ ഒന്നര വർഷമായി, കട്ടപ്പന മുനിസിപ്പാലിറ്റിയുടെ പൊതുമരാമത്ത് പ്രവർത്തികൾക്ക്, നേതൃത്വം കൊടുക്കുന്ന അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് അജൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
എല്ലാ കോൺട്രാക്ടർമാരോടും യാതൊരു അഭിപ്രായവ്യത്യാസവും ഇല്ലാതെയാണ് അദ്ദേഹം പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇദ്ദേഹത്തെ ലഹരിക്ക് അടിമപ്പെട്ടവനായും, കൈക്കൂലിക്കാരൻ ആയും ചിത്രികരിച്ച കൗൺസിലർ ബേബി കുര്യന്റ് നടപടി പ്രതീഷേധാർഹമാണന്ന് ഓൾ കേരള ഗവൺമെന്റ് കോൺട്രക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
സംസ്കാര ശൂന്യമായ പരാമർശം കൗൺസിലർ ബേബി കുര്യൻ പിൻവലിച്ച്, നമ്മുടെ നാടിന്റെ വികസനത്തിന് എല്ലാ കൗൺസിലർമാരും, മുനിസിപ്പൽ ജീവനക്കാരും ഒന്നിച്ച് നിൽക്കണം എന്നും, ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കട്ടപ്പന താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
താലൂക്ക് പ്രസിഡന്റ് K. A ചെറിയാൻ,
സെക്രട്ടറി ജോളി ജോസ് ,
വൈസ് പ്രസിഡണ്ട് ഷാജി ചവർണാൽ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, സെക്രട്ടറി അജി കെ തോമസ് എന്നിവർക്ക് പരാതി നൽകി.
കൈയ്യേറ്റങ്ങൾക്ക് നഗരസഭ കൂട്ടുനിൽക്കുന്നതായും ജീവനക്കാർ ലഹരി ഉപയോഗിക്കുന്നതായും ഉള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണന്ന് നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി പറഞ്ഞു.
സംഭവത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ജോയി വെട്ടിക്കുഴി അറിയിച്ചു.







































































































































