നാട്ടുവാര്‍ത്തകള്‍
ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്ക് നവംബര്‍ 1, 2, 3 ദിവസങ്ങള്‍ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പീരുമേട് താലൂക്കിലെ പെരുവന്താനം വില്ലേജിലെ ഡീ പോള്‍ സ്‌കൂള്‍, ഗവണ്‍മെന്റ് യു.പിസ്‌കൂള്‍ പാലൂര്‍ക്കാവ്, സെന്റ്മേരിസ് എല്‍പി സ്‌കൂള്‍ കണയങ്കവയല്‍, പീരുമേട് വില്ലേജിലെ ഗവ. എല്‍ പി സ്‌കൂള്‍ അഴുത, കൊക്കയാര്‍ വില്ലേജിലെ സെന്റ് ആന്റണീസ് യുപി സ്‌കൂള്‍ ആന്റ് ഹൈസ്‌കൂള്‍ മുണ്ടക്കയം, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ മുക്കുളം, ഗവ. ഹൈസ്‌കൂള്‍ കറ്റിപ്ലാങ്ങോട്, മരിയ ഗൊരേത്തി യു.പി സ്‌കൂള്‍ മേലോരം എന്നീ സ്‌കൂളുകള്‍ക്ക് ആണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.