ഏറ്റവും കൂടുതൽ മഴ ലഭിച്ച ഒക്ടോബർ എന്ന റെക്കോർഡ് ഇനി 2021 ന് സ്വന്തം.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 1901 മുതലുള്ള കണക്ക് പ്രകാരം പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ച ഒക്ടോബർ എന്ന റെക്കോർഡ് 2021 ന്. 589.9 mm മഴയാണ് ഇത്തവണ ലഭിച്ചത്.1999 ൽ ലഭിച്ച 566 mm മഴയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
ഈ വർഷം തന്നെ ജനുവരി മാസത്തിലും ലഭിച്ച മഴ സർവകാല റെക്കോർഡ് ആയിരുന്നു. ശരാശരി 5.9 mm മഴ ലഭിക്കേണ്ട ജനുവരിയിൽ ഇത്തവണ ലഭിച്ചത് 105.5 mm മഴ
ആലപ്പുഴ ( +30%) ഒഴികെയുള്ള ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 60% കൂടുതൽ ലഭിച്ചു കഴിഞ്ഞു.
ഒക്ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (866.9 mm), ഇടുക്കി ( 710.5 mm ) കൊല്ലം ( 644.7 mm), കോഴിക്കോട് ( 625.4 mm).
ഒക്ടോബർ 1 മമുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷ സീസണിൽ സംസ്ഥാനത്തു ലഭിക്കേണ്ട ശരാശരി മഴ 491.6 mm ആണ്. എന്നാൽ ഒക്ടോബർ അവസാനിക്കുന്നതിനു മുൻപ് തന്നെ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ ഒഴിയേക്കുള്ള ജില്ലകളിലെല്ലാം സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞു.
പത്തനംതിട്ട, പാലക്കാട് ജില്ലകളും ഒക്ടോബർ മഴയിൽ സർവകാല റെക്കോർഡ് തിരുത്തി. പത്തനംതിട്ട 1999 ൽ ലഭിച്ച 792.2 mm മഴ ഇത്തവണ 866.9 mm ആയി റെക്കോർഡ് തിരുത്തിയപ്പോൾ. പാലക്കാട് ജില്ലയും 1999 ൽ ലഭിച്ച 446.8 mm മഴയെ 572.2 mm ലഭിച്ചു മറി കടന്നു.
കോട്ടയം (599.3 mm), മലപ്പുറം ( 560.2 mm) ഇടുക്കി ( 710.5 mm) ജില്ലകളിൽ ഇത്തവണ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഒക്ടോബർ മഴയാണ്.