കട്ടപ്പന കല്യാണത്തണ്ട് മേഖല പെരുമ്പാമ്പിൻ്റെ ഭീഷണിയിൽ

കഴിഞ്ഞ രാത്രി കല്യാണത്തണ്ട് ഈട്ടിക്കൽ ഗൗരി നാരായണൻ്റെ കോഴിക്കൂട്ടിൽ നിന്നും രണ്ട് കോഴികളെ പെരുമ്പാമ്പ് പിടിച്ച് ഭക്ഷിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം . പെരുമ്പാമ്പിനെ കൂടാതെ പ്രദേശത്ത് കാട്ട് മൃഗങ്ങളുടെയും ശല്യം വർദ്ധിച്ചിരിക്കുകയാണ്.
കല്യാണത്തണ്ട് മേഖലയിപ്പോൾ പാമ്പിൻ്റെയും കാട്ട് മ്യഗങ്ങളുടെയും പിടിയിലമരുകയാണ്. മുമ്പ് ഭീഷണി ഉയർത്തിയിരുന്നത് കാട്ട് പന്നിയും മറ്റ് മൃഗങ്ങളുമായിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇഴജന്തുക്കളുടെ പിടിയിലും പ്രദേശം അമർന്നു. വിഷമുള്ളതും അല്ലാത്തതുമായി നിരവധി ഇനം പാമ്പുകളാണ് പ്രദേശത്തുള്ളത് . ഇന്നലെ രാത്രി കല്യാണത്തണ്ട് ഈട്ടിക്കൽ ഗൗരി നാരായണൻ്റെ കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കയറി. കൂട്ടിലുണ്ടായിരുന്ന രണ്ട് കോഴിക്കുഞ്ഞുങ്ങളെ പെരുമ്പാമ്പ് ഭക്ഷിച്ചു
ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കാൻ എത്തിയ വയോധികയായ ഗൗരിയാണ് പെരുമ്പാമ്പിനെ കണ്ടത്. ബഹളം വെച്ചതിനെ തുടർന്ന് പാമ്പ് കൂട്ടിൽ നിന്നും പുറത്തിറങ്ങി കിടന്നു 1 മണിക്കൂറോളം കഴിഞ്ഞ് പ്രദേശത്തെ കാടുപടലങ്ങളിലേക്ക് മടങ്ങുകയും ചെയ്തു
പ്രദേശത്ത് നിരന്തരമായി പാമ്പുകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷം ആണെന്ന് പ്രദേശവാസികൾ പറയുന്നു .
അധികൃതരുടെ ഭാഗത്തുനിന്നും പ്രദേശവാസികളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്നത്







































































































































