പുളിയൻമല ക്രൈസ്റ്റ് കോളേജും വണ്ടൻമേട് കിസാൻ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ ലഹരിവിരുദ്ധ ജനകീയ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ഇൻ്റർ-കോളേജിയേറ്റ് 5’ട ഫുട്ബോൾ ടൂർണമെന്റ് 2026 ജൂലൈ 14-ന് (ചൊവ്വ) ഉച്ചയ്ക്ക് 1.30-ന് പുളിയൻമല ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടക്കും

പുളിയൻമല ക്രൈസ്റ്റ് കോളേജും വണ്ടൻമേട് കിസാൻ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ ലഹരിവിരുദ്ധ ജനകീയ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ഇൻ്റർ-കോളേജിയേറ്റ് 5’ട ഫുട്ബോൾ ടൂർണമെന്റ് 2026 ജൂലൈ 14-ന് (ചൊവ്വ) ഉച്ചയ്ക്ക് 1.30-ന് പുളിയൻമല ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടക്കും.
ലഹരിമരുന്നുകളുടെ വ്യാപനവും ഉപയോഗവും വ്യക്തിജീവിതത്തെയും കുടുംബബന്ധങ്ങളെയും സാമൂഹിക വ്യവസ്ഥയെയും ഒരുപോലെ തകർക്കുന്ന ഗുരുതരമായ വിപത്താണെന്ന ശക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയെന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. യുവജനങ്ങളിൽ ലഹരിവിരുദ്ധ ബോധം വളർത്തുകയും കായികമത്സരങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഉത്തരവാദിത്വബോധവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം, നിയമപാലകരും പൊതുസമൂഹവും കൈകോർക്കുന്ന ശക്തമായ ജനകീയ പ്രതിരോധം ലഹരിക്കെതിരെ രൂപപ്പെടുത്തുന്നതിനും ഈ ടൂർണമെൻ്റ് വേദിയാകും.
പരിപാടിയിൽ ജനപ്രതിനിധികളായ ശ്രീ. റോയി കെ. പൗലോസ്, എം.എൽ.എ. (ഇടുക്കി), അഡ്വ. സേനാപതി വേണു, എം.എൽ.എ. (ഉടുമ്പൻചോല), ശ്രീ. ജോയി വെട്ടിക്കുഴി (ചെയർമാൻ, കട്ടപ്പന മുനിസിപ്പാലിറ്റി), ശ്രീ. വി. ആർ. സജി (കൗൺസിലർ, കട്ടപ്പന മുനിസിപ്പാലിറ്റി) എന്നിവർ പങ്കെടുക്കും. പോലീസ് ഉദ്യോഗസ്ഥരായ ഡോ. എ. നസീം, ഐ.പി.എസ്. ഐ.പി.എസ (ജില്ലാ പോലീസ് മേധാവി, ഇടുക്കി), ശ്രീ. വി. ടി. ഷാജൻ (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, കട്ടപ്പന), ശ്രീ ബിനോയി എബ്രാഹം (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്) എന്നിവർ ചടങ്ങിൽ സന്നിഹിതരായി ലഹരിവിരുദ്ധ സന്ദേശം പങ്കുവെക്കും.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതിനായി ‘ക്രൈസ്റ്റ് വിങ്സ് (Christ Wings)’ എന്ന വിദ്യാർത്ഥികളുടെ ക്ലബും ചടങ്ങിൽ തുടക്കം കുറിക്കുന്നു. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം ആശങ്കാജനകമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്കിടയിൽ അവബോധം വളർത്തുകയും ലഹരിവിരുദ്ധ സന്ദേശങ്ങൾ സഹപാഠികളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഒരു സജീവ വിദ്യാർത്ഥി വേദിയായാണ് ക്രൈസ്റ്റ് വിങ്സ് രൂപംകൊള്ളുന്നത്. യുവതലമുറയുടെ ഊർജവും സാമൂഹിക പ്രതിബദ്ധതയും ലഹരിക്കെതിരായ പോരാട്ടത്തിന് ശക്തിപകരുന്ന ബോധവൽക്കരണത്തിലൂടെ ഉത്തരവാദിത്തബോധമുള്ള ഒരു നവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം ആരംഭിക്കുന്നത്. സംരംഭം,
“ലഹരിയില്ലാത്ത യുവത്വം സുരക്ഷിതമായ സമൂഹം’ എന്ന ആശയം ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന ഈ ജനകീയ മുന്നേറ്റത്തിലേക്ക് വിദ്യാർത്ഥികളെയും യുവജനങ്ങളെയും പൊതുജനങ്ങളെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
ക്രൈസ്റ്റ് കോളേജ് ഡയറക്ടർ റവ. ഡോ. ലിജോ കൊച്ചുവീട്ടിൽ സി.എം.ഐ, പ്രിൻസിപ്പൽ ഡോ. എം. വി. ജോർജ്കുട്ടി,, വണ്ടൻമേട് കിസാൻ സർവീസ് സൊസൈറ്റി പ്രസിഡൻ്റ് ശ്രീ. മോൻസി ബേബി ഒറ്റപ്ലാക്കൽ, കോളേജ് ഫുട്ബോൾ ക്ലബ് കോർഡിനേറ്റർ ശ്രീ. ഗോകുൽനാഥ്, കോളേജ് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. മോബിൻ എബ്രാഹം, ഐ.ക്യു.എ.സി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.







































































































































