കട്ടപ്പന നഗര സഭയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ മുന്നണി പോരാളികളായി പ്രവർത്തിച്ചവരെ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ ബീന ജോബി പരിപാടി ഉദ്ഘാടനം ചെയ്തു
കട്ടപ്പനയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചത് മുതൽ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന ഡോക്ടർമാർ , സ്റ്റാഫ് നഴ്സുമാർ ,ക്ലീനിങ് സ്റ്റാഫുകൾ എന്നിവരുടെ സേവനം സർക്കാർ തീരുമാനപ്രകാരം ഒക്ടോബർ 30ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുന്നണിപ്പോരാളികൾ ആയി പ്രവർത്തിച്ചവരെ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചത്.
നഗരസഭാ ചെയർപേഴ്സൺ ബീന ജോബി പരിപാടി ഉദ്ഘാടനം ചെയ്തു
ഏകദേശം 2800 ഓളം രോഗികൾക്ക് കട്ടപ്പന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും ചികിത്സ നൽകാൻ കഴിഞ്ഞിട്ടുണ്ട്. അതുമാത്രമല്ല സ്വന്തം ആരോഗ്യം പോലും തൃണവൽക്കരിച്ച് കൊണ്ടാണ് ഇവർ സേവനം ചെയ്തത്. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ കുര്യാക്കോസ് ഡോക്ടർ നിതിൻ ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീകാന്ത് കെ ബി ,മെഡിക്കൽ ഓഫീസർ ഡോക്ടർ എവിൻ , നഗരസഭാ കൗൺസിലർമാരായ സോണിയ ജെയ്ബി, ബീനാ സിബി തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.