Idukki വാര്‍ത്തകള്‍
മരം മുറിക്കുന്ന വാൾ കാലിൽ തട്ടി ചോര വാർന്ന് തൊഴിലാളി മരിച്ചു

ഏലപ്പാറ കൊച്ചുകരിന്തരുവി ഭാഗത്ത് മരം മുറിക്കുന്ന ജോലിയിൽ ഏർപ്പെട്ട തൊഴിലാളിക്ക് യന്ത്രവാൾ കാലിൽ കുടുങ്ങി ചോര വാർന്ന് ദാരുണാന്ത്യം. പശുപ്പാറ മലയെ പുതുവൽ സ്വദേശി മണ്ണുപുരയിടത്തിൽ ജോസഫ് മാത്യു (സണ്ണി ) 46 ആണ് മരിച്ചത് .
ഗുരുതരമായ പരിക്ക് പറ്റി രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . സംസ്ക്കാരം മലയ പുതുവൽ ഫിലദൽഫിയ സെമിത്തേരിയിൽനടത്തും . ഭാര്യ സോഫിയ , മകൾ സോനാ .



























































































































