San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘പ്രദേശത്ത് മണ്ണ് കൂട്ടി ഇട്ടിരുന്നു; കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് പ്രാഥമിക പരിഗണന’; മന്ത്രി എപി അനിൽ കുമാർ



ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നുവെന്ന് റവന്യൂമന്ത്രി എപി അനിൽ കുമാർ ട്വന്റിഫോറിനോട്. സ്ഥലത്ത് നിർമാണ കമ്പനിമായി ബന്ധപ്പെട്ട ആളുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന വിവരം പൂർണമായി ലഭ്യമായിട്ടില്ല. മഴയുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ മുൻകരുതൽ വേണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട നീക്കം ചെയ്ത മണ്ണ് പ്രദേശത്ത് കൂട്ടി ഇട്ടിരുന്നു.ർമ്മാണ പ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നതിനാൽ അതിനാൽ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നില്ല. ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണ് നീക്കം ചെയ്യുന്ന കാര്യങ്ങളാണ് വേഗത്തിൽ നടത്തുക. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് പ്രാഥമിക പരിഗണന.

അഞ്ചാറു പേരെങ്കിലും ഉള്ളിൽ കുടുങ്ങിയിട്ടുണ്ടാകും എന്ന് അനൗദ്യോഗിക വിവരമാണ് ലഭിക്കുന്നത്. റവന്യൂ മന്ത്രി, കൃഷിമന്ത്രി എന്നിവർ നേരിട്ടത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് തൊഴിലാളികളുമായി വന്ന ബസിന് മുകളിലേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷപ്പെടുത്തിയ ആറ് പേരെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!