Idukki വാര്‍ത്തകള്‍
ഇടുക്കി ചെറുകിട വ്യവസായി സഹകരണസംഘത്തിൻ്റെ കട്ടപ്പന ബ്രാഞ്ചിൽ സ്വർണ്ണ പണയ വായ്പകൾ ആരംഭിച്ചു

ഇടുക്കി ചെറുകിട വ്യവസായി സഹകരണസംഘത്തിൻ്റെ കട്ടപ്പന ബ്രാഞ്ചിൽ വിവിധതരം സ്വർണ്ണ പണയ വായ്പകൾ ആരംഭിച്ചു.
സംഘം പ്രസിഡന്റ് ജോർജ്ജ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇടുക്കി MLA റോയി കെ. പൗലോസ് ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രവീൺ വട്ടമല ആദ്യ വായ്പ്പ ഏറ്റുവാങ്ങി
ഇടപാടുകാർക്ക് ഉയർന്ന വില നൽകിക്കൊണ്ടും കുറഞ്ഞ പലിശനിരക്കിലും ലളിതമായ വ്യവസ്ഥകളോടുകൂടിയും ദിവസ/ആഴ്‌ച/മാസ തവണകളായി തിരിച്ചടയ്ക്കുന്നതിനും കൂടാതെ സ്വർണ്ണം വാങ്ങുന്നതിനുള്ള വായ്‌പയും ബ്രാഞ്ചിൽ നിന്നും ലഭിക്കുന്നതാണ്.
സ്വർണ്ണ പണയങ്ങൾക്ക് മൂന്നു മാസത്തേയ്ക്ക് 9.5 % വും 6 മാസത്തേയ്ക്ക് 10% വും പലിശയാണ് ഈടാക്കുന്നത്.
നഗരസഭ കൗൺസിലർമാരായ മനോജ് മുരളി, സോണിയ ജെയ്ബി, സംഘം വൈസ് പ്രസിഡന്റ് മാത്യൂ ജോൺ ,
സെക്രട്ടറി സാജു വി. ചെമ്പരത്തത്തി, മറ്റ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: 04868 250476



























































































































