കുരുമുളകുവള്ളികള്‍ ചീയുന്നു, ഇലയില്‍ കറുത്ത പുള്ളികള്‍; പ്രതിവിധിയെന്ത്?

കഴിഞ്ഞ വര്‍ഷം നട്ട കുരുമുളകുവള്ളികള്‍ ചീഞ്ഞുപോകുന്നു. ഇലകളില്‍ കറുത്ത പുള്ളികള്‍ കാണുന്നുണ്ട്. രോഗമെന്ത്. എന്താണ് പ്രതിവിധിയെന്ന് പുറക്കാട് നിന്നും ആർ. രേഷ്മ ചോദിക്കുന്നു. മറുപടി അറിയാം.
∙ ദ്രുതവാട്ടലക്ഷണങ്ങളാണ് ചോദ്യത്തില്‍ സൂചിപ്പിക്കുന്നത്. മഴക്കാലത്തെ മാരകരോഗങ്ങളി ലൊന്നാണിത്. കുരുമുളകുവള്ളിയുടെ എല്ലാ ഭാഗങ്ങളെയും ഈ രോഗം ബാധിക്കുന്നു. ഈര്‍പ്പ മുള്ളയിടങ്ങളില്‍ രോഗസാധ്യതയേറും. രോഗം ബാധിച്ച് െകാടിയുടെ ഇലകളുടെ അറ്റത്ത് കറുത്തുപുള്ളികള്‍ കാണുന്നു. ഇതു വ്യാപിച്ച് ഇലഞെട്ടുകളിേലക്ക് എത്തുന്നു. തുടര്‍ന്ന് ഇല പൊഴിച്ചില്‍ തുടങ്ങും. െകാടിയുടെ ചുവട്ടിലെ പ്രധാന തണ്ടിലും രോഗലക്ഷണങ്ങള്‍ കാണാം. രോഗം വന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ചെടി ഉണങ്ങിപ്പോകുന്നു.
വേരുകളിലാണ് രോഗബാധയെങ്കില്‍ മഴക്കാലം കഴിഞ്ഞ് മഞ്ഞളിപ്പ്, വാട്ടം, ഇലകൊഴിച്ചില്‍ എന്നിവ കാണാം. പിന്നീട് രോഗം പ്രധാന തണ്ടിലേക്കു വ്യാപിച്ച് െകാടി പൂര്‍ണമായും ഉണങ്ങുന്നു. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലത്തു വേണം െകാടി നടാന്‍. താങ്ങുമരത്തിന്റെ െകാമ്പുകള്‍ കോതി യൊരുക്കി തണല്‍ ക്രമീകരിക്കണം. ഇതു സൂര്യപ്രകാശം നന്നായി തോട്ടത്തിനുള്ളില്‍ കടക്കാ ന്‍ സഹായിക്കും. മുന്‍കരുതലായി, െജെവനിയന്ത്രണസഹായിയായ െട്രെക്കാഡെര്‍മ ചേര്‍ത്തു സമ്പുഷ്ടീകരിച്ച വേപ്പിന്‍പിണ്ണാക്ക് – ചാണകപ്പൊടി മിശ്രിതം ഒരു െകാടിക്ക് 500 ഗ്രാം തോതില്‍ െകാടുക്കണം.
സ്യൂഡോമോണാസ് 20 ഗാം /ലീറ്റര്‍ എടുത്ത് കടഭാഗത്ത് ഒഴിച്ചുകൊടുക്കണം. കാല വര്‍ഷം ശക്തമാകുന്നതിനു മുന്‍പായി ബോര്‍ഡോമിശ്രിതം ഒരു ശതമാനം വീര്യമുള്ളത് തളിച്ചു െകാടുക്കണം. ബോര്‍ഡോമിശ്രിതത്തിനു പകരം കോപ്പര്‍ ഒാക്സി ക്ലോറെഡ് 3 ഗ്രാം / ലീറ്റര്‍ എന്ന തോതില്‍ തളിച്ചാലും മതി. രോഗം നിയന്ത്രണത്തിലായ ശേഷവും െജെവിക മാര്‍ഗങ്ങള്‍ തുടരാം. േരാഗബാധ കണ്ട തോട്ടങ്ങളില്‍ െകാടികള്‍ക്ക് േവപ്പിന്‍പിണ്ണാക്ക് മണ്ണില്‍ ചേര്‍ത്തു നല്‍കുന്നതു െകാള്ളാം.


























































































































